പുരസ്കാരദാന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി പ്രസംഗിക്കുന്നു.
ചാത്തന്നൂര്‍ : ഗായിക എസ്. ജാനകിയുടെ ഓര്‍മകള്‍ ഭാവഭദ്രമാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സംഗീത പ്രേമികളുടെയും ഗായകരുടെയും കൂട്ടായ്മയായ നാദം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യേശുദാസ്, പി.സുശീല എന്നിവരെ പോലെ എസ്. ജാനകി സംഗീതം പഠിച്ചിട്ടില്ല.
എന്നാല്‍ ഏതു ശ്രുതിയിലും പാടാന്‍ കഴിയുന്ന അതുല്യ ഗായിക ആയിരുന്നു അവര്‍. ചെയ്യുന്ന കര്‍മങ്ങളില്‍ നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയാല്‍ മാത്രമേ ഉയരാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നാദത്തിന്റെ പ്രഥമ എസ്. ജാനകി പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. പൊതുസമ്മേളനം അഡീഷനല്‍ ചീഫ് സെക്രട്ടറി ജ്യോതി ലാല്‍ ഉദ്ഘാടനം ചെയ്തു.
നാദം പ്രസിഡന്റ് ബി. മധു കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്.എസ്. മിനി, പഞ്ചായത്തംഗം പി. തങ്കമണി, ജി. ബിജു, സുമേഷ് ചാത്തന്നൂര്‍, രക്ഷാധികാരി ജോണ്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു.
ചലച്ചിത്രഗാന മത്സരം, സമ്മാനവിതരണം, പ്രതിഭകള്‍ക്ക് ആദരം, ധനസഹായ വിതരണം, കോമഡി ഷോ, ഗാനമേള തുടങ്ങിയവയും നടത്തി.
Tags : Nattuvishesham Districtnews Deepikanews Sreekumaran Thampi