കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കുന്നു.
തേവലക്കര: തേവലക്കര ഗവ. എസ്എംവിഎൽപി സ്കൂളിലെ (മുടിയിലേഴുത്ത് സ്കൂൾ) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു.
മുൻ എംഎൽഎ ഡോ. സുജിത് വിജയൻപിള്ള മുഖ്യാതിഥിയായി. ഡോ. സുജിത് വിജയൻപിള്ളയുടെ പദ്ധതിവിഹിതത്തിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ
കെട്ടിടം നിർമിച്ചത്. നാല് മുറികളും ശൗചാലയ സമുച്ചയവും കെട്ടിടത്തിലുണ്ട്.
തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നവഷാദ്, ജില്ലാ പഞ്ചായത്തംഗം അരുൺ രാജ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. റിയാസ് ഖാൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. കെ. അനിത, പ്രധാന അധ്യാപകൻ ടി. ബിജു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സലിം തുടങ്ങിയവർ പ്രസംഗിച്ചു.