കാട്ടാക്കട: കിള്ളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് കടിയേറ്റു. കിള്ളി ആശുപത്രിക്ക് മുന്നിൽ നിന്നിരുന്ന സുധീറിന്റെ കാലിലാണ് ആദ്യം കടിയേറ്റത്. പിന്നീട് കിള്ളിയിലെ മൊബൈൽ ഷോപ്പിനു മുന്നിൽ നിന്നിരുന്ന ആൾക്കും ഹോട്ടലിനുമുന്നിൽ നിന്നിരുന്ന നാലു പേർക്കും വർക്ക്ഷോപ്പ് ജീവനക്കാരനും വഴിയാത്രക്കാർക്കും കടിയേറ്റു. പരിക്കേറ്റവരിൽ വാമദേവൻ, ഷെഫീഖ്, അഫ്സൽ, ഷാകിദ് എന്നിവരും ഉൾപ്പെടുന്നു. പരിക്കേറ്റവരെ കാട്ടാക്കട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ഒടുവിൽ നാട്ടുകാർ നായയെ ഓടിച്ചു വിടുകയായിരുന്നു.