ചങ്ങനാശേരി: ഹിയറിംഗ് എയ്ഡ് വിതരണ രംഗത്തെ കേരളത്തിലെ പ്രമുഖ ക്ലിനിക്കായ ശബ്ദ ഹിയറിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഇടിമണ്ണിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സണ്ണിച്ചന് ഇടിമണ്ണിക്കല്‍ പറഞ്ഞു.
ജനുവരി 10 വരെ ശബ്ദയില്‍ നടക്കുന്ന സൗജന്യ കേള്‍വി പരിശോധനാ ക്യാമ്പിന്റെയും ശ്രവണസഹായി ട്രയലിന്റെയും ഉദ്ഘാടനവും നിര്‍ധനരായവര്‍ക്ക് നല്കുന്ന ശ്രവണസഹായി വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 20 ക്ലിനിക്കുള്ള ശബ്ദയുടെ സാരഥി യുവസംരംഭകനുമായ മാത്യൂസ് വള്ളിക്കാടിനെയും സണ്ണിച്ചന് അഭിനന്ദിച്ചു. ഡോ. വി.എസ്. പ്രസന്നന്, ഫിലിപ്പ് അഗസ്റ്റി, ജോര്‍ജ് വര്‍ക്കി, ബോബന് ടി. തെക്കേല്‍, പി.എസ്.പി. റൗഫ്, ജോയിച്ചന്‍ നേര്യംപറമ്പില്‍, ജോബി അറയ്ക്കല്‍, മനീഷ് ജോബ് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍സിഐ രജിസ്റ്റേർഡ് ഓഡിയോളജിസ്റ്റുകളാണ് ക്യാമ്പില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇപ്പോള്‍ വിപണിയിലുള്ള, പുറത്ത് കാണാത്തതും ചെവിക്കുള്ളില്‍ സുരക്ഷിതമായി ഇരിക്കുന്നതുമായ വിദേശനിര്‍മിത ഗുണമേന്മയുള്ള ശ്രവണസഹായികളാണ് ആകര്‍ഷകമായ ഓഫറിൽ ലഭിക്കുന്നത്. ബാറ്ററി ശ്രവണസഹായികള്‍ പുതിയ റീചാര്‍ജ് ശ്രവണസഹായികളായി മാറ്റാന്‍ ക്യാമ്പില്‍ എക്സ്ചേഞ്ച് സൗകര്യവുമുണ്ട്.
ബുക്കിംഗ് അനുസരിച്ച് രോഗാവസ്ഥയിലുള്ളവർക്കും പ്രായമായവര്‍ക്കും ഭവനങ്ങളിലെത്തി ഓഡിയോളജിസ്റ്റുകള്‍ പരിശോധന നടത്തും. കോട്ടയം, ചങ്ങനാശേരി, കറുകച്ചാല്‍, മുടിയൂര്‍ക്കര, പൊന്‍കുന്നം, കടുത്തുരുത്തി, പാലാ എന്നീ ക്ലിനിക്കുകളിലാണ് ഓഫറുകളും അതോടൊപ്പം കേള്‍വിക്കുറവ് സംബന്ധിച്ച് സംശയനിവാരണവും കേള്‍വി പരിശോധനയും ശ്രവണ സഹായികളുടെ ട്രയലുമായി ക്യാമ്പ് നടക്കുന്നത്. ഫോണ്‍: 95449 95558.
Tags : nattu vishesham sound is exemplary