x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

വെബ് ഡെസ്ക്
Published: September 23, 2026 12:13 AM IST | Updated: September 23, 2026 12:13 AM IST

പ്രതീകാത്മക ചിത്രം

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​ജ​യ് ജോ​സ് മാ​രേ​ട്ടി​ന്‍റെ മ​ണ്ഡ​ല പ​ര്യ​ട​നം ഇ​ന്നാ​രം​ഭി​ക്കും

തൃ​ക്കൊ​ടി​ത്താ​നം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​ജ​യ് ജോ​സ് മാ​രേ​ട്ടി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാരണാ​ർഥമുള്ള തൃ​ക്കൊ​ടി​ത്താ​നം മ​ണ്ഡ​ലം പ​ര്യ​ട​നം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മു​ക്കാ​ട്ടു​പ​ടി​യി​ല്‍ ആ​രം​ഭി​ക്കും.

ഇ​ല​ക്‌ഷൻ ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ കെ.​എ. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി ഏ​ഴി​ന് കോ​ട്ട​മു​റി​യി​ല്‍ സ​മാ​പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൃ​ക്കൊ​ടി​ത്താ​നം ജം​ഗ്ഷ​നി​ല്‍ യു​ഡി​എ​ഫ് പൊ​തു​സ​മ്മേ​ള​നം ന​ട​ത്തും. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, മു​ന്‍​ മ​ന്ത്രി കെ.​സി. ജോ​സ​ഫ്, നാ​ട്ട​കം സു​രേ​ഷ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ത്വ​രി​ത​മാ​ക്കി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ഞ്ജു സു​ജി​ത്ത്

തൃ​ക്കൊ​ടി​ത്താ​നം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന തൃ​ക്കൊ​ടി​ത്താ​നം ജി​ല്ലാ​ഡി​വി​ഷ​ന്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ഞ്ജു സു​ജി​ത്ത് തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​ണ് സ്ഥാ​നാ​ര്‍​ഥി​യും പ്ര​വ​ര്‍​ത്ത​ക​രും പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ അ​മ​ര​യി​ല്‍നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം ചെ​മ്പും​പു​റം കോ​ട്ട​മു​റി, ആ​ര​മ​ല, കു​ന്നും​പു​റം, കി​ളി​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി സ​മാ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews By-election

Recent News

Corehub Up