x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുന്പോളി മാ​താ​ സ്കൂ​ൾ ചാ​മ്പ്യ​ൻ​മാ​ർ

വെബ്ഡെസ്ക്
Published: November 8, 2026 12:22 AM IST | Updated: November 8, 2026 12:22 AM IST

മ​ല​ങ്ക​രസ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സി​ബി​എ​സ്ഇ ഇ​ന്‍റർ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ചാ​മ്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി​യ തുന്പോളി മാ​താ സ്കൂ​ൾ ടീം.

ആ​ല​പ്പു​ഴ: തു​മ്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മ​ല​ങ്ക​രസ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സി​ബി​എ​സ്ഇ ഇ​ന്‍റർ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ആ​തി​ഥേ​യ​ർ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. അ​ഡീ​ഷ​ണ​ൽ പൊ​ലി​സ്‌ സൂ​പ്ര​ണ്ട് ജെ. ​ഉ​മേ​ഷ് കു​മാ​ർ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ങ്ക​ര തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള 10 സ്കൂ​ളു​ക​ളി​ൽനി​ന്നും 59 ഇ​ന​ങ്ങ​ളി​ലാ​യി 400ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ 159 പോ​യി​ന്‍റോടെ മാ​താ സ്കൂ​ൾ ചാ​മ്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി.

81 പോ​യി​ന്‍റോടെ മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും 67 പോ​യിന്‍റോ​ടെ റാ​ന്നി സെന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. തി​രു​വ​ല്ല അ​തി​രൂ​പ​ത ചാ​ൻ​സല​ർ ഫാ. ​ജോ​സ് മ​ണ്ണൂ​ർ കി​ഴ​ക്കേ​തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ര​ഞ്ജി​ത്ത് മ​ഠ​ത്തി​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ വി​ൻ​സി വ​ർ​ഗീ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ത്രേ​സ്യ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Thumpoli Matha School nattuvishesham district news deepika news hampions.

Recent News

Corehub Up