ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ സീനിയർ സിഎൽസി കേരള പ്രതിനിധികൾ സ്വീകരിക്
നെടുമ്പാശേരി : ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിന് ജന്മനാട്ടിൽ ഊഷ്മള സ്വീകരണം. ഇന്നലെ രാവിലെ ഒൻപതിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ദീർഘകാലം നേതൃരംഗത്ത് പ്രവർത്തിച്ച ക്രിസ്റ്റ്യൻ ലൈഫ് കമ്യൂണിറ്റി (സിഎൽസി) സംഘടനയിലെ മുൻകാല സഹപ്രവർത്തകരും വിവിധ മേഖലകളിലെ പ്രമുഖരും ചേർന്നാണ് സ്വീകരിച്ചത്.
സംഘാടക സമിതി ചെയർമാൻ ജോജോ മനക്കിൽ, വൈസ് ചെയർമാൻ പി.എൽ. അനിൽ, സീനിയർ സിഎൽസി കേരള പ്രതിനിധികളായ സി.ഡി. ജോസ്, ഷീല ജൂസ, ബിന്ദു സജീഷ്, വിജയൻ പി. മുണ്ടിയത്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
സജീഷ് ടോമിന് ഔദ്യോഗിക സ്വീകരണം 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാരിവട്ടം പിഒസിയിൽ നടക്കും.മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ അധ്യക്ഷത വഹിക്കും.=
Tags : Mayor Sajeesh Tom nattuvishesham district news deepika news Warm welcome England Deputy Mayor Sajeesh Tom