x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​വു​കു​ന്ന് അ​പ​ക​ട​ വ​ള​വി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 10, 2026 07:11 AM IST | Updated: November 10, 2026 07:11 AM IST

താ​വു​കു​ന്ന് അ​പ​ക​ട വ​ള​വി​ൽ സ്ഥാ​പി​ച്ച മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്.

ക​രു​വ​ഞ്ചാ​ൽ: നി​ര​ന്ത​ര വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട മ​ല​യോ​ര ഹൈ​വേ​യി​ലെ താ​വു​കു​ന്ന് കൊ​ടും​വ​ള​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. ഹെ​യ​ർ​പി​ൻ വ​ള​വി​നോ​ട് ചേ​ർ​ന്ന് പു​തി​യ ബോ​ർ​ഡും സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് ബ്ലി​ങ്ക​ർ ലൈ​റ്റു​ക​ളു​മാ​ണ് സ്ഥാ​പി​ച്ച​ത്.
ന​ടു​വി​ൽ-​ക​രു​വ​ഞ്ചാ​ൽ റൂ​ട്ടി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ നാ​ലോ​ളം അ​പ​ക​ട​ വ​ള​വു​ക​ളാ​ണു​ള്ള​ത്. ഒ​രു​വ​ശം അ​ഗാ​ധ​മാ​യ കൊ​ക്ക​യും മ​റു​ഭാ​ഗം ഉ​യ​ര​മു​ള്ള മ​ൺ​തി​ട്ട​യു​മാ​യ ഈ ​ഭാ​ഗ​ത്ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള ച​ര​ക്കു​ലോ​റി​ക​ളാ​ണ് പ​തി​വാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

വ​ഴി​യെ​ക്കു​റി​ച്ചു​ള്ള പ​രി​ച​യ​ക്കു​റ​വ്, കാ​ഴ്ച മ​റ​യ്ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളും കാ​ടു​ക​ളും, തെ​രു​വു​വി​ള​ക്കു​ക​ളു​ടെ കു​റ​വ് എ​ന്നി​വ​യ്ക്കൊ​പ്പം അ​മി​ത​വേ​ഗ​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. തു​ട​ർ​ച്ച​യാ​യ പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് നി​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഭാ​ഗി​ക​മാ​യെ​ങ്കി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

എ​ന്നാ​ൽ, മേ​ഖ​ല​യി​ലെ വെ​ളി​ച്ച​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് ഇ​നി​യും മു​ന്നോ​ട്ടുവ​ന്നി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ത​ക​ർ​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റും തെ​രു​വുവി​ള​ക്കു​ക​ളും ഇ​നി​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​നും ന​ട​പ​ടി​യി​ല്ല. നാ​ലു വ​ർ​ഷ​ത്തി​നി​ടെ നാ​ലു​പേ​രു​ടെ ജീ​വ​നാ​ണ് ഈ ​കൊ​ടും​വ​ള​വു​ക​ളി​ൽ പൊ​ലി​ഞ്ഞ​ത്. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വ​ലി​യ തോ​തി​ലു​ള്ള സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. നേ​ര​ത്തെ നാ​ട്ടു​കാ​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഇ​വി​ടെ സൂ​ച​നാ ബോ​ർ​ഡു​ക​ൾ വ​ച്ചി​രു​ന്നെ​ങ്കി​ലും രാ​ത്രി​യി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​വ കാ​ണാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​പ​ക​ട​ഭീ​ഷ​ണി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ വ​ഴി​വി​ള​ക്കു​ക​ൾ ഉ​ട​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Tags : dangerous curve in Thavukunnu Nattuvishesham DistrictNews

Recent News

Corehub Up