x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​ക്ക​ള്‍ കുടുങ്ങി

വെബ്ഡെസ്ക്
Published: November 8, 2026 06:00 AM IST | Updated: November 8, 2026 06:00 AM IST

അ​ബ്ദു​ള്‍ സ​യി​ദ്, നൗ​ഷാ​ദ്

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തൃ​ക്കാ​ക്ക​ര, ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ടു പേ​രെ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ക​രി​ക്കു​ന്നി​ല്‍ അ​ബ്ദു​ള്‍ സ​യി​ദി​നെ (38) ക​ള​മ​ശേ​രി ഉ​ണി​ച്ചി​റ​യ്ക്കു സ​മീ​പ​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് 55.170 ഗ്രാം ​എം​ഡി​എം​എ​യും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച 1,11,000 രൂ​പ​യും എം​ഡി​എം​എ ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൃ​ക്കാ​ക്ക​ര മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ത്തു​ള്ള ക​ണ്ണ​മ്പു​ഴ റോ​ഡി​ലു​ള്ള ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം കൊ​ര​ട്ടി​യി​ല്‍ നൗ​ഷാ​ദി​നെ (42) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് 2.06 ഗ്രാം ​എം​ഡി​എം​എ​യും 45.29 ഗ്രാം ​ക​ഞ്ചാ​വും 2.90 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച 90,000 രൂ​പ​യും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഹാ​ജ​രാ​ക്കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Tags : drugs nattuvishesham district news deepika news Youths caught with drugs

Recent News

Corehub Up