പുതുപ്പാടി സെന്റ് ജോർജ്, ചിപ്പിലിത്തോട് സെന്റ് മേരീസ്, ഉമ്മറപ്പൊയിൽ സെന്റ് ജൂഡ് പള്ളികളിലും പരിയാരം എംസിബിഎസ് സെമിനാരിയിലും വിവിധ സ്കൂളുകളിലും സിസ്റ്ററിന്റെ പെയിന്റിംഗുകൾ ശ്രദ്ധയാകർഷിക്കുന്നു. ഒട്ടേറെ ബുക്കുകൾക്കു വേണ്ടിയും സിസ്റ്റർ വരച്ചിട്ടുണ്ട്.
കണ്ണൂർ ചെറുപുഴ സ്വദേശിയായ സിസ്റ്റർ കുട്ടിക്കാലത്ത് ഉമ്മറപ്പൊയിലിലുള്ള തന്റെ വീടിന്റെ മുറിക്കുള്ളിലാണ് വരച്ചു തുടങ്ങിയത്. പ്ലസ്ടുവിനു ശേഷം ദൈവവിളി തെരഞ്ഞെടുത്ത സാന്ദ്ര, സന്ന്യാസ പരിശീലനത്തിനൊപ്പം കലാ പരിശീലനവും തുടർന്നു. യൂണിവേഴ്സൽ ആർട്സിൽ നിന്ന് ആർട്ട് ഡിപ്ലോമയും ഗ്രാഫിക് ഡിസൈനിംഗും പൂർത്തിയാക്കിയ ശേഷമാണ് ആർഎൽവിയിൽ ചേർന്നത്.
2017 ൽ തൃശൂർ ലളിതകലാ അക്കാദമിയിലെ മഴവിൽക്കാഴ്ചയായിരുന്നു ആദ്യ പ്രദർശനം. റിയലിസവും സർറിയലിസവും കൂടിച്ചേർന്ന ക്രിയേറ്റീവ് ശൈലിയിൽ വർക്ക് ചെയ്യാനിഷ്ടപ്പെടുന്ന സിസ്റ്റർക്ക് തന്റെ സന്ന്യാസജീവിതത്തോടൊപ്പം കലയെയും ഒപ്പം ചേർത്തു കൊണ്ടുപോകാനാണ് താത്പര്യം. കലയെ ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി ഒട്ടേറെ ക്യാമ്പുകൾ നടത്തി.
ഷിബു ജേക്കബ്