ഇങ്ങനെ ചെയ്യുന്നതു വഴി നെൽവയലിൽ പ്രത്യക്ഷപ്പെടുന്ന പല കളകൾക്കും പൊട്ടിമുളച്ചു വളരാൻ സ്ഥലം ഇല്ലാതാവുകയും അവ സ്വയം നശിച്ചു പോകുകയും ചെയ്യും.
തവിട്ടു വിളകൾ നട്ടു 25 ദിവസമാകുന്പോൾ 2-4 ഉ എന്ന കളനാശിനി തളിക്കുക. ഇതോടെ ഈ ചെടികൾ അഴുകി മണ്ണിൽ ചേരും. ഇത് വളമായി നെല്ല് ചെടികൾ വിലിച്ചെടുക്കും.
ഗുണങ്ങൾ 1. തവിട്ട് വിളകൾ കൃഷിയിടത്തിലെ കളകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും പ്രധാനവിളയുടെ പ്രാരംഭഘട്ടത്തിലെ കളകളുടെ വളർച്ചയെ തടയുകയും ചെയ്യും.
2. ഈ വളപ്രയോഗം വഴി മണ്ണിലേക്ക് ആവശ്യമായ നൈട്രജൻ എത്തിക്കാൻ കഴിയും. അതുവഴി നൈട്രജൻ വള പ്രയോഗം കുറയ്ക്കാം.
3. വിളകളുടെ ഉത്പാദനം കൂടുകയും കർഷകനു മെച്ചപ്പെട്ട ലാഭമുണ്ടാകുകയും ചെയ്യും.
4. മണ്ണിലുള്ള ഓർഗാനിക് കാർബണിന്റെ അളവ് കൂടും.
5. കളനാശിനിയും തവിട്ടു വിളകളും ഇഴുകി ചേരുന്നതു വഴി ധാന്യങ്ങളിലെ പ്രോട്ടീൻ അളവ് കൂടും.
6. തവിട്ട് വിളകൾ മണ്ണൊലിപ്പ് തടയും.
7. പ്രധാനവിളയ്ക്ക് ഉണ്ടാകുന്ന പല രോഗങ്ങളും ഒരു പരിധിവരെ കുറയ്ക്കാൻ തവിട്ടു വിളകൾ സഹായിക്കുന്നു.
തവിട്ട് വിളകൾക്കു വേണ്ട ഗുണങ്ങൾ 1. ചുരുങ്ങിയ വിലയ്ക്ക് കന്പോളത്തിൽ എളുപ്പത്തിൽ ലഭ്യമാവണം.
2. പ്രധാന വിളയേക്കാൾ പെട്ടെന്നു വളരുന്നവയാവണം.
3. തവിട്ട് വിളകളുടെ ജീവിത കാലയളവ് പ്രധാന വിളയേക്കാൾ കുറഞ്ഞതായിരിക്കണം.
4. മറ്റു കളകളേക്കാൾ ഉയർന്ന വളർച്ചാശേഷി ഉണ്ടാകണം.
തവിട്ട് വിളകൾ രണ്ടുതരം രണ്ടു തരത്തിലുള്ള തവിട്ടു വിളകളുണ്ട്. 1. മണ്ണിലേക്ക് ജൈവപദാർഥം മാത്രം കൊടുക്കുന്ന പയർ വർഗമല്ലാത്ത വിളകൾ ഉദാ: നൈഗർ, വൈൽഡ് ഇൻഡിഗോ. 2. മണ്ണിലേക്ക് ജൈവപദാർഥവും നൈട്രജനും കൊടുക്കുന്ന പയർ വർഗത്തിൽപ്പെട്ടവ .ഉദാ: സണ് ഹെന്പ്, ഡൈഞ്ച.
ഒരു പരിസ്ഥിതി സൗഹൃദ സമീപനം എന്നതിനൊപ്പം വർധിച്ചുവരുന്ന രാസവളങ്ങളുടെ വിലയെ മറികടക്കാൻ കഴിയുന്ന മാർഗവും കൂടിയാണ് തവിട്ട് വളപ്രയോഗം.
ഫോണ്: 9747402537
ആനന്ദ് ആർ. ദാസ് കാർഷിക കോളജ്, വെള്ളായണി