എച്ച്പി 14എസ് നോട്ട്ബുക്കുകൾ അവതരിപ്പിച്ചു
Wednesday, June 10, 2020 3:12 PM IST
കൊച്ചി: എച്ച്പി 14എസ് നോട്ട്ബുക്കുകൾ അവതരിപ്പിച്ചു. 4 ജി എൽടിഇ കണക്ടിവിറ്റിയോടെയാണ് പുതിയ നോട്ട്ബുക്കുകൾ എത്തുന്നത്. എച്ച്പി 14എസ് ഐ3, ഐ5 പ്രോസസർ നോട്ട്ബുക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
പവലിയൻ എക്സ് 360 14 ഐ5 പ്രോസസർ ജൂലൈ ഒന്നു മുതൽ വിപണിയിലെത്തും. ഫാസ്റ്റ് ചാർജിംഗോടുകൂടിയ ബാറ്ററി ഒന്‍പത് മണിക്കൂർ വരെ നീണ്ടുനിൽക്കും. 78 ശതമാനം സ്ക്രീൻ ടു ബോഡി മൈക്രോ എഡ്ജ് ഡിസ്പ്ലേയാണുള്ളത്. ഐ3 പ്രോസസറും 4 ജിബി റാമുമുള്ള എച്ച്പി 14എസിന് 44,999 രൂപയും ഐ 5 പ്രോസസറും 8 ജിബി റാമും ഉള്ള എച്ച്പി 14 എസിന് 64,999 രൂപയുമാണ് വില.
എച്ച്പി പവലിയൻ എക്സ്360 14 ഐ5ന് 84,999 രൂപയാണ് വില. എല്ലാ എച്ച്പി വേൾഡ് സ്റ്റോറുകളിലും ഓണ്‍ലൈൻ സ്റ്റോറിലും ലഭ്യമാണ്.