2017ൽ ചൈന പാസാക്കിയ നിയമമാണ് അമേരിക്ക ഈ ആരോപണത്തെ സാധൂകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിഗത ഡാറ്റ സർക്കാർ ആവശ്യപ്പെട്ടാൽ കന്പനികൾ അത് കൈമാറാൻ നിയമപരമായി ബാധ്യസ്ഥരാണ് എന്നതാണ് നിയമം. ഇതിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ഉൾപ്പെടും എന്നാണ് അമേരിക്കയുടെ വാദം.
യുഎസ് ഗവണ്മെന്റ് അതിന്റെ സർക്കാർ ഏജൻസികൾക്ക് അവരുടെ ഉപകരണങ്ങളിൽനിന്ന് ആപ്പ് അണ്‍ഇൻസ്റ്റാൾ ചെയ്യാൻ 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. യുഎസ് നിയമനിർമാതാക്കൾക്ക് മാത്രമേ നിരോധനം ബാധകമാകൂ.
“സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അസ്വീകാര്യമായ അപകടസാധ്യതയുള്ളതിനാൽ” ടിക് ടോക് ആപ്പ് ഉപയോഗിക്കരുതെന്ന് കാനഡ സർക്കാരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ കോവിഡ്
കാലത്തുതന്നെ നിരോധിച്ചു
കോവിഡ് മഹാമാരിയുടെ സമയത്ത് സ്വകാര്യതയും സുരക്ഷാ ആശങ്കകളും മുൻനിർത്തി ഇന്ത്യൻ സർക്കാർ ടിക് ടോക്കും മറ്റ് ഒരു ഡസനോളം ചൈനീസ് ആപ്പുകളും താത്കാലികമായി നിരോധിച്ചു. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് നിരോധനം വന്നത്. 2021ൽ നിരോധനം സ്ഥിരമാക്കി.