കോവിഡ് 19 ഗര്‍ഭിണികളെ ബാധിച്ചാല്‍
കോവിഡ് 19 ഗര്‍ഭിണികളെ ബാധിച്ചാല്‍
Wednesday, June 10, 2020 4:43 PM IST
ഗര്‍ഭാവസ്ഥയില്‍ രോഗപ്രതിരോധ ശേഷി സാധാരണ മനുഷ്യരേക്കാള്‍ കുറവായിരിക്കും. അതുകൊണ്ടു തന്നെ ഒരു രോഗം വന്നാല്‍ ഗര്‍ഭിണികളില്‍ അത് സാധാരണ മനുഷ്യരേക്കാള്‍ കൂടുതലായി പ്രകടമായേക്കാം. സങ്കീര്‍ണ്ണതകളും രോഗാതുരതയും മറ്റുള്ളവരേക്കാള്‍ കൂടുകയും ചെയ്യാം. ഒരു ചെറിയ ജലദോഷപ്പനി പോലും (ഫ്‌ളൂ) ചിലപ്പോള്‍ മാരകമായിത്തീരാം. അതിനാല്‍ കോവിഡ് 19 ഗര്‍ഭിണിയേയും അതി തീവ്രമായ രോഗാനുഭവത്തിലൂടെ ഒരു പക്ഷേ കടത്തി വിേട്ടക്കാം.

എന്തെല്ലാമാണ് നാം അറിയേണ്ടത്?

ലോകാരോഗ്യ സംഘടനയും സി-ഡി-സിയും മുന്നോുവച്ച കോവിഡ്19 താല്‍ക്കാലിക മാര്‍ഗരേഖകളില്‍ ഗര്‍ഭിണികള്‍ക്കു വേണ്ടി പ്രത്യേകമായുളള ചില നിര്‍ദ്ദേശങ്ങളും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ചൈനയില്‍ അടുത്തയിടെ രോഗം ബാധിച്ച ഏതാനും ഗര്‍ഭിണികളെയും അവരുടെ നവജാത ശിശുക്കളെയും പരിചരിച്ചതിലൂടെ ഉരുത്തിരിഞ്ഞുവന്നവയാണ്. എന്തു തന്നെയായാലും ഭാഗ്യവശാല്‍ ഒരു മാതൃമരണവും കൊറോണ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെിട്ടില്ല എന്നത് ആശ്വാസജനകമായ ഒരു വസ്തുതയാണ്.

ഗര്‍ഭിണിക്കുണ്ടാവാന്‍ സാധ്യതയുള്ള സങ്കീര്‍ണതകള്‍

സാധാരണ ഏതൊരു മനുഷ്യനെയും പോലെ തന്നെ ഗര്‍ഭിണികള്‍ക്കും അസുഖം പിടിപെടാം. ഭൂരിപക്ഷത്തിനും ഇത് ചെറിയ ജലദോഷപ്പനി പോലെ വന്നു പോകും.

രോഗം രൂക്ഷമാകുന്നത് പ്രായമായവരിലും, രോഗപ്രതി രോധശേഷി കുറഞ്ഞവരിലും പിന്നെ ദീര്‍ഘകാലം പ്രമേഹം, ആസ്തമ, ശരീരത്തിലെ രോഗപ്രതി രോധ സംവിധാനം തകരാറിലാക്കുന്ന എസ്എല്‍ഇ എന്നീ രോഗങ്ങള്‍ ഉളവരിലുമായിരിക്കും. ഭാഗ്യവശാല്‍ ഇതുവരെ ഗര്‍ഭിണികളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിില്ല.

പക്ഷെ ഗര്‍ഭിണികള്‍ അല്ലാത്ത സ്ത്രീകളേക്കാള്‍ ഗര്‍ഭാവസ്ഥയില്‍ അണുബാധയ്ക്ക് സാദ്ധ്യത കൂടുതലാണ്.
ആദ്യ മൂന്നു മാസത്തില്‍ അബോര്‍ഷന്‍ നിരക്ക് കൂടുന്നതായി കണ്ടിട്ടില്ല. പക്ഷെ ഏതൊരു ശക്തമായ പനിയും അണു ബാധയും ഗര്‍ഭസ്ഥ ശിശുവിനെ ബാധിച്ചേക്കാം എന്നത് പൊതുവില്‍ കാണപ്പെടുന്ന വസ്തുതയാണ്. കോവിഡ് വൈറസ് ബാധ ആദ്യത്തെ ഏഴു മാസങ്ങളില്‍ എങ്ങനെ ഗര്‍ഭാവസ്ഥയെ ബാധിക്കുന്നു എന്നതിന് മതിയായ പഠനങ്ങള്‍ ഇതുവരെ ലഭ്യമായിില്ല.

പക്ഷേ 28 ആഴ്ചയ്ക്കു ശേഷം ഗര്‍ഭിണികളില്‍ രോഗബാധയുണ്ടായാല്‍ മാസം തികയാതെയുള്ള ശിശുവിന്റെ ജനനം, ഗര്‍ഭാശയത്തിലെ വെള്ളം നേരത്തേ പൊട്ടി പോകല്‍, ഗര്‍ഭസ്ഥ ശിശുവിന് നെഞ്ചിടിപ്പു കൂടുതല്‍ ആവുക എന്നിവ ഉണ്ടാകാന്‍ സാധ്യതയേറുന്നുവെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

? ഗര്‍ഭസ്ഥ ശിശുവിനെ ഈ രോഗം ബാധിക്കാന്‍ ഇടയുണ്ടോ

ഇതുവരെ വൈറസ് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കടന്നതായി തെളിവുകള്‍ ഇല്ല. ആംനിയോിക് ദ്രവം, പൊക്കിള്‍ക്കൊടിയിലെ രക്തം, നവജാത ശിശുവിന്റെ തൊണ്ടയിലെ സ്രവം, മുലപ്പാല്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും വൈറസ് കണ്ടെത്തിയിില്ല. യോനീദ്രവങ്ങളിലൂടെ വൈറസ് പുറത്തേക്കു വരുന്നുണ്ടോ എന്ന് അറിവായിട്ടില്ല.

പക്ഷേ കോവിഡ് എന്ന മഹാമാരി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികളിലും ഈ വൈറസ് ബാധ വരുന്നത് കൂടാന്‍ സാദ്ധ്യതയേറെയാണ്. ആയതിനാല്‍ ഇതിനെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ഗര്‍ഭിണികളും അവരുടെ കുടുംബവും പൊതുജനവും ആരോഗ്യ പ്രവര്‍ത്തകരും അറിഞ്ഞിരിക്കണം.

കോവിഡ് 19 ന്റെ ഇന്‍കുബേഷന്‍ പിരീഡ് 2- 14 ദിവസങ്ങളാണ്. രോഗബാധിതരുമായി അടുത്തിടപഴകുന്നതു കൊണ്ടും രോഗാണു അടങ്ങിയ ശ്വാസ കണികകള്‍ (ഡ്രോപ്‌ലെറ്റ്‌സ്) കൊണ്ടും ഇത്തരം അസുഖങ്ങള്‍ പിടിപെടുന്നു എന്നും നമുക്കറിയാം. രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ മുഴുവനും പ്രകടമാവുന്നതിനു മുന്‍പു തന്നെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനും സാധ്യതയുണ്ട്.

ഗര്‍ഭിണികള്‍ക്ക് സ്വതവേയുള്ള രോഗപ്രതിരോധ ശേഷിക്കുറവും ശ്വസന വ്യവസ്ഥയിലെ ശരീര ശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മുഖാന്തിരവും പകര്‍ച്ചവ്യാധിയുടെ സമയങ്ങളില്‍ അവരില്‍ പെട്ടെന്ന് രോഗബാധയുണ്ടാകുന്നു.

ഇതു ശ്രദ്ധിക്കാം

പ്രതിരോധ വാക്‌സിനുകള്‍ ഒന്നും കോവിഡ്19 ന് എതിരെ കണ്ടുപിടിക്കാത്തതു കൊണ്ടുതന്നെ ഗര്‍ഭിണികള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണം. ജനക്കൂങ്ങളില്‍ നിന്നും മാറി നില്‍ക്കണം. (Social Distanc-ing). പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യരുത്. രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. ഏറ്റവും പ്രധാനമായി വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുക.

ചുമ, പനി, ക്ഷീണം, മേലു വേദന, തൊണ്ടവേദന, ശ്വാസം മുട്ടല്‍ എന്നിവയുള്ളവര്‍ സമയാസമയങ്ങളില്‍ വൈദ്യ പരിശോധന നടത്തുക. രോഗബാധിത പ്രദേശങ്ങളില്‍ യാത്ര ചെയ്ത സ്ത്രീകളേയും രോഗബാധ സംശയിക്കുന്നവരേയും മാറ്റി താമസിപ്പിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്യണം.

കഠിനമായ ഉല്‍ക്കണ്ഠയോ വിഷാദമോ കാണിക്കുന്ന ഗര്‍ഭിണികളെ മാനസികരോഗ വിദഗ്ദ്ധരെ കാണിച്ചു ആവശ്യമായ പിന്തുണ കൊടുക്കുന്നത് അനാവശ്യമായ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

കോവിഡ് 19 രോഗനിര്‍ണയം ഗര്‍ഭിണികളില്‍

രോഗനിര്‍ണയം എല്ലാവരിലും ഒരുപോലെ തന്നെ. മൂക്ക്, തൊണ്ട എന്നിവയിലെ സ്രവങ്ങള്‍ എടുത്തുള്ള പരിശോധനയാണ് ഏറ്റവും പ്രധാനം. 24 മണിക്കൂര്‍ ഇടവിട്ട് എടുത്ത രണ്ടു സാമ്പിളുകളില്‍ വൈറസ് കണ്ടെത്തിയില്ലയെങ്കില്‍ കോവിഡ്19 ബാധയില്ല എന്ന് തീരുമാനിക്കാം.

രോഗബാധ സംശയിക്കുന്ന ഗര്‍ഭിണികളെ ഐസൊലേറ്റ് ചെയ്യുകയും ടെസ്റ്റുകള്‍ക്ക് വിധേയമാക്കുകയും ചെയ്യണം. രോഗം സ്ഥിരീകരിച്ച ഗര്‍ഭിണികളെ നെഗറ്റീവ് പ്രഷര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യണം. പറ്റുമെങ്കില്‍ ഒരു ടെര്‍ഷ്യറി കെയര്‍ ആശുപത്രിയിലോ HDU(High Dependency Unit) ഉള്ള സ്ഥലത്തോ, മറ്റു സ്‌പെഷ്യാലിറ്റികള്‍ കൂടി ഉള്ളിടത്തോ ആയ അതീവ ഗുരുതര രോഗം ബാധിച്ചവരെ ചികിത്സിക്കാന്‍ സൗകര്യമുള്ളിടത്ത് വേണം ചികിത്സിക്കേണ്ടത്.


മുന്‍കരുതലെടുക്കാം

നിങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും വന്നവരാണെങ്കില്‍ വീട്ടില്‍ / ജോലി സ്ഥലത്തു പോകുന്നതിനു മുന്‍പ് പല കുറി കൈകള്‍ കഴുകുക / ശുദ്ധമാക്കുക എന്നതാണ് ഏറ്റവും പ്രധാനം.

രോഗബാധയില്‍ നിന്നു വിമുക്തയായാല്‍

14 ദിവസം കഴിഞ്ഞ് അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിനു വിധേയയാവണം. നിങ്ങള്‍ക്ക് പ്രസവവേദന വരും മുന്‍പ് അസുഖം മാറി എന്ന് നെഗറ്റീവ് ടെസ്റ്റ് മുഖാന്തിരം ബോധ്യമായാല്‍ നിങ്ങള്‍ക്കിഷ്ടമുള്ള ആശുപത്രിയില്‍ പ്രസവം നടത്താം. ഇങ്ങനെയുള്ളവര്‍ സാധാരണ പ്രസവം നടത്തുന്നതിന് കുഴപ്പമൊന്നുമില്ല. പക്ഷെ നിങ്ങളുടെ ശ്വസന വ്യവസ്ഥയ്ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടെങ്കില്‍ സിസേറിയന്‍ ആയിരിക്കും നല്ലത്. വേദന രഹിത പ്രസവവും എപിഡ്യൂറല്‍ / സ്‌പൈനല്‍ അനസ്തീഷ്യയും നിങ്ങള്‍ക്ക് സാധാരണ പോലെത്തന്നെ ഉപയോഗപ്പെടുത്താം. പ്രസവ സമയത്ത് ബര്‍ത്ത് കംപാനിയന്‍ വേണമെങ്കില്‍ അവരും വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കണം.

കുഞ്ഞിനെ ബാധിക്കുമോ

അബോര്‍ഷന്‍ സാധ്യത കുറവാണെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നുവല്ലോ. വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ കണ്ടെത്തിയിില്ല. അതിനാല്‍ തന്നെ വൈകല്യങ്ങള്‍ക്കും സാധ്യതയില്ല. ചില കുട്ടികള്‍ മാസം തികയാതെ ജനിച്ചതായി കാണുന്നു. ചിലപ്പോള്‍ ഡോക്ടര്‍മാര്‍ കഠിനമായ രോഗം ബാധിച്ചവരെ നേരത്തെ തന്നെ പ്രസവിപ്പിച്ചതാവാനും സാധ്യതയുണ്ട്.

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് രോഗം പകരുന്നതായി കണ്ടിട്ടില്ല. പ്രസവശേഷം കുഞ്ഞിനെയും ടെസ്റ്റ് ചെയ്യും. പ്രസവശേഷം കുട്ടിയ്ക്ക് നവജാത ശിശു പരിചരണ വിഭാഗത്തില്‍ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയില്ലെങ്കില്‍ അമ്മയ്‌ക്കൊപ്പം കൂട്ടാം. മുലയൂട്ടാം. അല്ലെങ്കില്‍ അത് മുലയൂട്ടലിനെയും തല്‍ഫലമായുണ്ടാകുന്ന അമ്മയും കുഞ്ഞും തിലുള്ള വൈകാരികമായ അടുപ്പത്തിനേയും (Bonding ) ബാധിച്ചേക്കാം. നിങ്ങളും വീട്ടുകാരും നവജാത ശിശു വിദഗ്ദ്ധരും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനിക്കേണ്ട ഒന്നാണ് ഈ വിഷയം.

കുഞ്ഞിനെ പാലൂട്ടാമോ

പാലൂട്ടാം. വൈറസ് മുലപ്പാല്‍ വഴി പകരുമെന്നതിന് തെളിവുകളില്ല. അതിനാല്‍ തന്നെ മുലയൂട്ടലിന്റെ ഗുണഗണങ്ങളുമായി വൈറസ് ബാധയുണ്ടാവാനുള്ള സാധ്യതകളെ തുലനം ചെയ്തു നോക്കേണ്ട കാര്യം തന്നെയില്ല.

* മുലയൂട്ടാന്‍ തീരുമാനിച്ചാല്‍ കുഞ്ഞിനെയോ, ബ്രെസ്റ്റ് പമ്പ്, മുലക്കുപ്പി എന്നിവ തൊടും മുന്‍പ് കൈകള്‍ നന്നായി കഴുകുക.
* മുലയൂട്ടുന്ന സമയം തുുകയോ ചുമയ്ക്കുകയോ ചെയ്യരുത്. മാസ്‌ക് ധരിക്കുക

* പമ്പുപയോഗിക്കുകയാണെങ്കില്‍, ഓരോ തവണ ഉപയോഗിച്ച ശേഷവും വൃത്തിയാക്കേണ്ട വിധം ശരിയായി മനസിലാക്കുക
* നിങ്ങള്‍ ഫോര്‍മുല ഫീഡ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ പാലാട, അഥവാ ഗോകര്‍ണ്ണം എങ്ങനെ വൃത്തിയായി സ്റ്റെറിലൈസ് ചെയ്യാം എന്ന് അറിഞ്ഞിരിക്കണം.

ഗര്‍ഭിണിയായ ആരോഗ്യ പ്രവര്‍ത്തകയാണെങ്കില്‍

ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ തീര്‍ച്ചയായും ശ്രദ്ധ കൂടുതല്‍ വേണം. കാരണം സാധാരണ ജനങ്ങള്‍ക്ക് ഉളളതിനേക്കാള്‍ രോഗവും രോഗിയുമായി നേരിുള്ള ഇടപെടല്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണുള്ളത്. അവര്‍ സങ്കീര്‍ണതകളുളള രോഗികളുടെ അടുത്ത് പോകുന്നത് ഒരു പരിധി വരെ കുറയ്ക്കുന്നതാണ് നല്ലത്.

ACOG (American College of Obstetricians) പറയുന്നത് പ്രകാരം കോവിഡ് ബാധിതയായ / സംശയിക്കുന്ന ഗര്‍ഭിണിയെ ഒരാള്‍ മാത്രമുള്ള ഐസൊലേഷന്‍ റൂമുകളില്‍ താമസിപ്പിക്കണം.

ഫേസ് മാസ്‌ക് അല്ലെങ്കില്‍ റെസ്പിരേറ്റര്‍ ഉപയോഗിക്കുക.

പ്രസവശേഷം കുട്ടിയെ താല്‍ക്കാലിക ഐസൊലേഷനില്‍ ഉള്‍പ്പെടുത്തി അമ്മയില്‍ നിന്നും മാറ്റിത്താമസിപ്പിക്കുക

ഡിസ്ചാര്‍ജ് മറ്റേതൊരു രോഗബാധിതനെയും പോലെ വിദഗ്ധ നിര്‍ദ്ദേശപ്രകാരം മാത്രം നടത്തുക.

മുലയൂട്ടല്‍: CDC(Centre For Disease Control and Prevention) ഇടക്കാല നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

* മുലയൂട്ടല്‍ വേണമോ എന്നും വേണമെങ്കില്‍ എപ്പോള്‍ തുടങ്ങണം എന്നും രോഗിയും ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും ഒരുമിച്ച് തീരുമാനമെടുക്കണം.

* ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ ഗര്‍ഭിണിയ്ക്ക് കൊടുക്കാനും നിര്‍ദ്ദേശിക്കുന്നു.

* കോവിഡ് ബാധിതരായ അമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നാണ് സിഡിസി ഗൈഡ് ലൈന്‍. കാരണം കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും നല്ല പോഷണം കിട്ടുന്നത് മുലപ്പാലില്‍ നിന്നാണ്.

ഡോ. സ്വപ്‌ന ഭാസ്‌കര്‍
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്, ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം