വീടിന്റെ ദർശനം വീട്ടിലെ സുഖവാസത്തെ സ്വാധീനിക്കും. വടക്കും കിഴക്കും ദർശനം നല്ലതെന്നു വാസ്തുശാസ്ത്രം പറയുന്നു. തെക്കും പടിഞ്ഞാറും അശുഭവും. വടക്ക് അൾട്രാവയലറ്റു പോലുള്ള നെഗറ്റീവ് എനർജിയെ തടയും.
സിറ്റ്ഒൗട്ട്, സ്റ്റോർ, കാർപോർച്ച്, വർക് ഏരിയ, സ്റ്റെയർകെയ്സ്, മുറികൾ തുടങ്ങിയ വയുടെ അളവുകൾ സംബന്ധിച്ചു ശാസ്ത്രീയമായി നിബന്ധനയില്ല. റോഡിന്റെ ഭാഗത്തേക്കു ദർശനം വരത്തക്കരീതിയിലാണ് ഇന്നു ഗൃഹനിർമാണം. ഇതുപലപ്പോഴും ദോഷം ചെയ്യും. ജനലുകളുടെയും വാതിലുകളുടെയും കാര്യത്തിലും ദർശനം പ്രധാനമാണ്.
വെന്റിലേഷൻ വീടു പണിയുന്പോൾതന്നെ ആവശ്യത്തിനു വെന്റിലേഷൻ നൽകി വേണം പണിയാൻ. ആവശ്യത്തിനു കാറ്റും വെളിച്ചവും കയറാൻ ഇത് അത്യാവശ്യമാണ്. പ്രകൃതിദത്ത വെളിച്ചത്തെ കൊണ്ടുവരാനായി കോർട്ട് യാർഡ് ഒരുക്കുന്നത് നല്ലതാണ്. എല്ലാ മുറികൾക്കും ക്രോസ് വെന്റിലേഷൻ നൽകുന്നത് വായുസഞ്ചാരം ഉറപ്പുവരുത്താനും മുറികളിലെ ചൂട് നിയന്ത്രിക്കാനും കൂടാതെ നല്ല വെളിച്ചവും ലഭിക്കാനും സഹായിക്കും.
ഓരോ മുറിയും ഉപയോഗ്രപദമായിരിക്കണം. അതിനായി ഡോറുകൾ കൊടുക്കുന്പോൾ കോണോടു കോണ് വരാതെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓരോ മുറിയും സ്വകാര്യത കാത്ത് സൂക്ഷിക്കുന്നതായിരിക്കണം.
നിറം നൽകുന്പോൾ വീടിനുള്ളിൽ നിറം നൽകുന്പോഴാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. ഇളം നിറങ്ങൾ നൽകാൻ എപ്പോഴും ശ്രദ്ധിക്കണം. ഇളം നിറങ്ങൾക്കാണ് കൂളിംഗ് ഇഫക്ട് നൽകാൻ കഴിയുന്നത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള വെള്ളയോ ഇളം നിറങ്ങളോ മേൽക്കൂര പെയിന്റു ചെയ്യാൻ ഉപയോഗിച്ചാൽ ചൂടു കുറയും.
മുറിയുടെ നിറം മനസിന് സന്തോഷം നൽകുന്നതായിരിക്കണം. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും വളരെ ലളിതമായ എലിവേഷനോടു കൂടിയതുമായ വീടുകൾ ഡിസൈൻ ചെയ്യുന്നതാണ് നല്ലത്.