അഞ്ചു കോടിയുടെ നിറവിൽ ഹെലോ
Saturday, July 6, 2019 3:17 PM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഹെലോ ഒരു വർഷം പൂർത്തിയാക്കുന്പോൾ ഉപയോക്താക്കളുടെ എണ്ണം അഞ്ചു കോടി കടന്നു. ഡിസംബറിലെ 2.5 കോടിയിൽനിന്നാണ് ഈ വളർച്ച. ഉപയോഗിക്കാനുള്ള എളുപ്പവും 14 പ്രാദേശിക ഭാഷകളിലെ ലഭ്യതയും ഹലോയെ ജനപ്രിയമാക്കുന്നു.
ആഗോളതലത്തിലുള്ള ഇന്ത്യക്കാരെ പ്രാദേശികമായി ബന്ധപ്പെടുന്നതിനും ഹെലോ സഹായിക്കുന്നുണ്ട്. യുഎസ്എ, കാനഡ, സിംഗപ്പൂർ, മലേഷ്യ, സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈറ്റ്, ഖത്തർ, നേപ്പാൾ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഹെലോ ലഭ്യമാണ്. ഉപയോക്താക്കളുടെ സൃഷ്ടികളായ ഉള്ളടക്കങ്ങളാണ് ഹെലോ വാഗ്ദാനം ചെയ്യുന്നത്.
2019 അവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം 10 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹെലോ കണ്ടന്റ് ഓപ്പറേഷൻസ് മേധാവി ശ്യാമാംഗ ബറൂഹ പറഞ്ഞു.