ടെലികോം കന്പനികൾക്ക് കൂടുതൽ സാവകാശം
Saturday, September 28, 2019 2:54 PM IST
ന്യൂഡൽഹി: പുതിയ മൊബൈൽ നന്പർ പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കാൻ ടെലികോം കന്പനികൾക്ക് കൂടുതൽ സാവകാശം.
മൊബൈൽ ഉപയോക്താക്കൾക്ക് തങ്ങളുടെ നന്പർ മാറാതെതന്നെ മറ്റൊരു സേവനദാതാവിന്റെ സേവനങ്ങളിലേക്ക് മാറുന്നതിനുള്ള മൊബൈൽ നന്പർ പോർട്ടബിലിറ്റി (എംഎൻപി) സംവിധാനം കൂടുതൽ വേഗത്തിലും ലളിതവുമാക്കാനാണ് ട്രായ് പുതിയ നിയമം കൊണ്ടുവന്നത്. രണ്ടു ദിവസത്തിനുള്ളിൽ എംഎൻപി പൂർത്തിയാക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. നേരത്തെ ഏഴു ദിവസംവരെ വേണ്ടിവരുന്നിരുന്നു.
എന്നാൽ, ടെലികോം കന്പനികൾ കൂടുതൽ സാവകാശം തേടിയതിനെത്തുടർന്ന് നവംബർ 11 വരെയാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ സാവകാശം നല്കിയിരിക്കുന്നത്.