സ്പെ​ക്‌ട്രം ലേ​ലം മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ
സ്പെ​ക്‌ട്രം  ലേ​ലം  മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ
മും​​ബൈ: 4ജി ​​സേ​​വ​​ന​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​യ്ക്ക് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന സ്പെ​​ക്‌​ട്ര​​ത്തി​​ന്‍റെ ലേ​​ലം മാ​​ർ​​ച്ച് ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. 3.92 ല​​ക്ഷം കോ​​ടി രൂ​​പ​ വിലവരുന്നവയാണിവ. 2016നു ​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് രാ​​ജ്യ​​ത്ത് സ്പെ​​ക്‌​ട്രം ലേ​​ലം ന​​ട​​ക്കു​​ന്ന​​ത്.

700 മെ​​ഗാ​​ഹേ​​ർ​​ട്സ്, 800 മെ​​ഗാ​​ഹേ​​ർ​​ട്സ, 900 മെ​​ഗാ​​ഹേ​​ർ​​ട്സ്, 2100 മെ​​ഗാ​​ഹേ​​ർ​​ട്സ്, 2300 മെ​​ഗാ​​ഹേ​​ർ​​ട്സ്, 2500 മെ​​ഗാ​​ഹേ​​ർ​​ട്സ് എ​​ന്നീ ഏ​​ഴു ബാ​​ൻ​​ഡു​​ക​​ളി​​ലു​​ള്ള​​വ​​യാ​​ണ് സ​ർ‌​ക്കാ​ർ വി​​ൽ​​ക്കു​​ന്ന​​ത്. അ​തേ​സ​മ​യം 5ജി ​സേ​വ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന 3300 -3600 മെ​ഗാ​ഹേ​ർ​ട്സ് ബാ​ൻ​ഡു​ക​ൾ ഇ​ത്ത​വ​ണ​ത്തെ ലേ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ലേ​​ലം സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ആ​​രാ​​യാ​​ൻ ഈ ​​മാ​​സം 28 വ​​രെ​​യാ​​ണ് സ​​മ​​യം. ലേ​​ല​​ത്തി​​ൻ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള താ​​ത്പ​​ര്യ പ​​ത്രം സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി അ​​ഞ്ചാ​​ണ്. ഫെ​​ബ്രു​​വ​​രി 24ന് ​​ലേ​​ല​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ അ​​ന്തി​​മ പ​​ട്ടി​​ക പു​​റ​​ത്തു​​വി​​ടു​മെ​ന്നും ടെ​ലി​കോം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോ​​വി​​ഡ് വ്യാ​​പ​​ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ രാ​​ജ്യ​​ത്ത് വേ​​ഗ​​മേ​​റി​​യ ഡേ​​റ്റ​​യ്ക്കു​​ള്ള ആ​​വ​​ശ്യം വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കൂ​​ടു​​ത​​ൽ സ്പെക്‌ട്രം അ​​നു​​വ​​ദി​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, പ​ല ടെ​ലി​കോം ക​ന്പ​നി​ക​ളും നി​ല​വി​ൽ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന പ​ല സ്പെ​ക്‌​ട്ര​ത്തി​ന്‍റെ​യും ഉ​പ​യോ​ഗ കാ​ലാ​വ​ധി ജൂ​ലൈ 21 ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്.


അ​​തേ​​സ​​മ​​യം 40000 കോ​​ടി രൂ​​പ മു​​ത​​ൽ 50,000 കോ​​ടി രൂ​​പ​​വ​​രെ​​യു​​ള്ള സ്പെ​​ക്ട്ര​​ത്തി​​ന്‍റെ വി​​ല്പ​​ന​​യേ ഇ​ത്ത​വ​ണ ന​​ട​​ക്കൂ എ​​ന്നാ​​ണ് വി​​ദഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. 2016ൽ 5.63 ​​ല​​ക്ഷം കോ​​ടി​​യു​​ടെ സ്പെ​​ക്‌ട്രം ലേ​​ല​​ത്തി​​നു വ​​ച്ചി​​രു​​ന്നെ​​ങ്കി​​ലും 65,789 കോ​​ടി രൂ​​പ​​യു​​ടെ സ്പെക്‌ട്രം മാ​​ത്ര​​മാ​​ണ് വി​​റ്റു പോ​​യ​​ത്. രാ​​ജ്യ​​ത്ത് നി​​ല​​വി​​ൽ 40.6 കോ​​ടി വ​​രി​​ക്കാ​​രു​​ള്ള റി​​ല​​യ​​ൻ​​സ് ജി​​യോ ത​​ന്നെ​​യാ​​യി​​രി​​ക്കും ഇ​​ക്കു​​റി​​യും ലേ​​ല​​ത്തി​​ൽ കൂ​​ടു​​ത​​ൽ പ​​ണം മു​​ട​​ക്കു​​ക. വൈ​​കാ​​തെ​​ത​​ന്നെ റി​​ല​​യ​​ൻ​​സ് ജി​​യോ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ എ​​ണ്ണം 50 കോ​​ടി ക​​ട​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ട്ട സേ​​വ​​നം ന​​ൽ​​കു​​ന്ന​​തി​​ന് ജി‍യോ​യ്ക്ക് അ​​ധി​​ക സ്പെക്‌ട്രംആ​​വ​​ശ്യ​​മാ​​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.