കൊച്ചി: ഉപഭോക്താക്കളുടെ വര്ധിച്ച ആവശ്യങ്ങള് നിറവേറ്റുന്നതിനായി ഇന്ത്യയിലെ മുന്നിര ടെലികോം ഓപറേറ്ററായ വോഡഫോണ് ഐഡിയ (വി) കൂടുതല് ഡാറ്റയും എസ്എംഎസ് ക്വാട്ടയും വിനോദവും ഉള്പ്പെടുത്തിയുള്ള പുതിയ വി മാക്സ് പോസ്റ്റ് പെയ്ഡ് പ്ലാന് അവതരിപ്പിച്ചു.
മുന്തലമുറ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ അതേ നിരക്കിലാണ് പുതിയ പ്ലാനുകള് പുറത്തിറക്കിയിട്ടുള്ളത്. പുതിയ വി മാക്സ് പ്ലാനുകള് 401 രൂപ, 501 രൂപ, 701 രൂപ, 1101 രൂപ (റെഡെക്സ് 1101) എന്നീ നിരക്കുകളില് ലഭ്യമാണ്. ഫാമിലി പ്ലാനില് 999 രൂപയ്ക്ക് നാല് കണക്ഷനുകളും 1149 രൂപയ്ക്ക് അഞ്ച് കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.