സൗജന്യ പാസ്‌വേര്‍ഡ് പങ്കിടല്‍ തടയുക എന്ന ലക്ഷ്യത്തോടെ, നെറ്റ്ഫ്ലിക്സ് ഓരോന്നിനും നിരക്ക് ഈടാക്കാന്‍ തുടങ്ങിയേക്കാം. അക്കൗണ്ട് പങ്കിടലില്‍ നിന്ന് പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിലേക്കുള്ള മാറ്റം ലഘൂകരിക്കുന്നതിന് കുറച്ച് രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ പരസ്യങ്ങളുള്ള പ്ലാന്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ചില നടപടികള്‍ അവർ ആലോചിക്കുന്നു.
കോസ്റ്റാറിക്ക, ചിലി, പെറു എന്നിവയുള്‍പ്പെടെ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സ് പുതിയ പാസ്‌വേര്‍ഡ് പങ്കിടല്‍ ഓപ്ഷന്‍ പരീക്ഷിക്കുന്നുണ്ട്. ഈ മാര്‍ക്കറ്റുകളില്‍ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് മൂന്ന് ഡോളര്‍ (ഏകദേശം 250 രൂപ) ഈടാക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ സേവനത്തിന് എത്ര തുക ഈടാക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.