ഫോണിന്റെ 8 ജിബി + 256 ജിബി പതിപ്പിന് 27,999 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് പതിപ്പിന് 29,999 രൂപയ്ക്കും ലഭിക്കും. ഗ്രേ, ബ്ലാക്ക് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.
ഓഗസ്റ്റ് ഏഴിന് ഇന്ത്യയിലാണ് ഫോണ്‍ ആദ്യമായി വില്പനയ്ക്കെത്തുന്നത്. ഫ്ളിപ്കാര്‍ട്ടിലൂടെയാണ് വില്പന. മറ്റ് രാജ്യങ്ങളില്‍ സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ വില്പനയ്ക്കെത്തും.
ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 2000 ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് കിട്ടും.
ലോഞ്ച് ഓഫറുകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തിയാല്‍ ഇത് 24,999 രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു.