എഐ പിന്തുണയുള്ള ടി- റെക്സ് വിപണിയില്‍
Monday, September 23, 2024 12:33 PM IST
ചൈനീസ് സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ ആമസ്ഫിറ്റ് ചാറ്റ് ജിപിടിയുടെ എഐ പിന്തുണയുള്ള വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. 27 ദിവസം ചാര്‍ജ് നില്ക്കുന്ന ടി- റെക്സ് എന്ന മോഡലാണ് വിപണിയിലെത്തിച്ചത്.
1.5 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലേയില്‍ 2000 നൈറ്റ്സ് പീക് ബ്രൈറ്റ്നസ് പ്രദാനം ചെയ്യുന്നു. സീപ് ആപ്പുമായി കണക്ട് ചെയ്താല്‍ മാത്രമേ ഫോണിലെ എല്ലാ ഫീച്ചറുകളും ഉപയോഗിക്കാനാവൂ. ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിക്കാനായി 170 മോഡുകള്‍ നല്‍കിയിട്ടുണ്ട്.
ജിപിഎസ് സൗകര്യമുള്ള സ്മാര്‍ട്ട് വാച്ചിന്റെ വില 19,999 ആണ്. ആമസോണ്‍ വഴി ടി- റെക്സ് സ്മാര്‍ട്ട് ഉപയോക്താക്കള്‍ക്ക് വാങ്ങാം.