വീഡിയോ നിര്‍മിക്കാന്‍ ഇനി വളരെ എളുപ്പം! "മെറ്റ മൂവി ജെന്‍' ടൂളുമായി ഫേസ്ബുക്ക്
Tuesday, October 8, 2024 11:04 AM IST
"മെറ്റ മൂവി ജെന്‍' എന്ന എഐ വീഡിയോ എഡിറ്റിംഗ് ടൂളുമായി ഫേസ്ബുക്ക് ഉടമകളായ മെറ്റ. എഴുത്തുകളും ചിത്രങ്ങളും വീഡിയോയായും ശബ്ദമായും രൂപപ്പെടുത്താനുള്ള കഴിവാണ് "മെറ്റ മൂവി ജെന്‍' ടൂളിന്റെ പ്രത്യേകത.
ഒരൊറ്റ ചിത്രം കൊണ്ട് നിരവധി വീഡിയോകള്‍ നിര്‍മിക്കാന്‍ ഈ എഐ ടൂളിനാകും. മാത്രമല്ല മോഡലിന്റെ സാംപിള്‍ വീഡിയോകള്‍ വളരെ മികച്ചതുമാണ്. എന്താണോ ഉദേശിക്കുന്ന വീഡിയോ അതിന് ആവശ്യമായ സന്ദേശം ടൈപ്പ് ചെയ്ത് നല്കിയാല് മതി.
ഉടനടി മെറ്റ മൂവി ജെന്‍ വീഡിയോ നിര്‍മിച്ച് നല്‍കും. ഇത്തരത്തില്‍ സൃഷ്ടിച്ച വീഡിയോകളുടെ മാതൃകകള്‍ മെറ്റ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എച്ച്ഡി അടക്കം വിവിധ രൂപത്തില്‍ ഇത്തരത്തില്‍ വീഡിയോകള്‍ സൃഷ്ടിക്കാം.
റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ ടെക്സ്റ്റ് നിര്‍ദേശം നല്കി വീഡിയോ എഡിറ്റ് ചെയ്യാനും കഴിയും. ഇതിന് പുറമെ ഫോട്ടോ നല്കി അതിനെ വീഡിയോയാക്കി മാറ്റാനുള്ള വഴിയും മെറ്റ മൂവി ജെന്‍ എഐ മോഡലിലുണ്ട്.
സമാനമായി ടെക്സ്റ്റ് വഴി നിര്‍ദേശം നല്കി സൗണ്ട് ഇഫക്റ്റുകളും സൗണ്ട്ട്രാക്കുകളും വീഡിയോകള്‍ക്ക് നല്‍കാനും കഴിയും.