ഉൗർജ്ജക്ഷതയുള്ള ഡയ്കിൻ എസികൾ
Monday, May 6, 2019 3:15 PM IST
ലോകത്തെ പ്രമുഖ എയർ കണ്ടീഷനിംഗ് കന്പനിയായ ജപ്പാനിലെ ഡയ്കിൻ ഇൻഡസ്ട്രീസിന്റെ ഭാഗമായ ഡയ്കിൻ ഇന്ത്യ കൂടുതൽ ഉൗർജ്ജക്ഷമതയുള്ള എസികളുടെ പുതിയ നിര അവതരിപ്പിച്ചു. രണ്ടു മോഡലുകളാണ് വിപണിയിൽ എത്തിച്ചത്.
വൈഫൈ സജ്ജമായ എസിയാണ് ഒരു മോഡൽ. തുരുന്പെടുക്കാത്ത സാങ്കേതിക വിദ്യയോടു കൂടിയതാണ് രണ്ടാമത്തെ മോഡൽ. വൈഫൈ സജ്ജമായ എസി ആപ്പ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഓണ്‍/ഓഫ്, വിവിധ മോഡുകളിലേക്കുള്ള മാറ്റം, സ്വിങ് നിയന്ത്രണം, ഫാൻ വേഗം തുടങ്ങിയവയെല്ലാം ലോകത്തെവിടെനിന്നും ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാം. ഐഒടി സജ്ജമായ പുതിയ ഡയ്കിൻ എസിയിൽ ഗൂഗിൾ ഹോം, ആമസോണ്‍ അലെക്സ എന്നിവ ഉപയോഗിക്കാം.
കടൽ തീരത്തോട് അടുത്ത സ്ഥലങ്ങൾ, സ്വീവേജ് ഭാഗങ്ങൾ, വ്യവസായ മേഖല തുടങ്ങിയിടങ്ങളിലെല്ലാം എയർ കണ്ടീഷനർ പെട്ടെന്ന് തുരുന്പെടുക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളെ ചെറുക്കാൻ കെൽപ്പുള്ളതാണ് ഇവ.
രാജ്യത്തെ രണ്ടും മൂന്നും നിര നഗരങ്ങളിലെ വിപണികളിലേക്കാണ് ഡയ്കിൻ 2019ൽ ലക്ഷ്യമിടുന്നതെന്ന് ഡയ്കിൻ ഇന്ത്യ സിഇഒയും എംഡിയുമായ കെ.ജെ. ജാവ പറഞ്ഞു.