കൂടുതൽ മേന്മകളോടെ നോ​കി​യ 2.2
കൂടുതൽ മേന്മകളോടെ നോ​കി​യ 2.2
കൊ​​​ച്ചി: അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക മേ​​ന്മ​​ക​​​ളോ​​​ടെ നോ​​​കി​​​യ 2.2 ഫോ​​​ണ്‍ എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​ത​​​യും കു​​​റ​​​ഞ്ഞ വെ​​​ളി​​​ച്ച​​​ത്തി​​​ൽ ചി​​​ത്രീ​​​ക​​​ര​​​ണ​​​വും ഗൂ​​​ഗിൾ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​പ്പോ​​​ർ​​​ട്ടും വി​​​ല​​​ക്കു​​​റ​​​വു​​​മെ​​​ല്ലാം അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് നോ​​​കി​​​യ 2.2.

ആ​​​ൻ​​​ഡ്രോ​​​യ്ഡ് വ​​​ണ്‍ പ്രോ​​​ഗ്രാം, 5.7 ഇ​​​ഞ്ച് സ്ക്രീ​​​ൻ, സെ​​​ൽ​​​ഫി നോ​​​ച്ച് തു​​​ട​​​ങ്ങി​​​യ​​​വ പു​​​തി​​​യ ഫോ​​​ണി​​​ലു​​​ണ്ട്. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ഒ​​​എ​​​സ് അ​​​പ്ഗ്രെ​​​ഡേ​​​ഷ​​​ൻ, മൂ​​​ന്നു വ​​​ർ​​​ഷം പ്ര​​​തി​​​മാ​​​സ സു​​​ര​​​ക്ഷാ അ​​​പ്ഡേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​യും നോ​​​ക്കി​​​യ 2.2ലു​​​ണ്ട്.


ഈ ​​മാ​​സം 30 വ​​​രെ 2/16 ജി​​​ബി സ്റ്റോ​​​റേ​​​ജ് ഫോ​​​ണി​​​ന് 6,999 രൂ​​​പ​​​യാ​​​ണ് വി​​​ല. 3/32 ജി​​​ബി ഫോ​​​ണി​​​ന് 7,999 രൂ​​​പ. ഓ​​​ഫ​​​ർ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ൽ യ​​​ഥാ​​​ക്ര​​​മം 7,999 രൂ​​​പ​​​യും 8,699 രൂ​​​പ​​​യു​​​മാ​​​യി​​​രി​​​ക്കും വി​​​ല.​
നോ​​​കി​​​യ 2.2 ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ജി​​​യോ വ​​​രി​​​ക്കാ​​​ർ​​​ക്കു 2,200 രൂ​​​പ​​​യു​​​ടെ കാ​​​ഷ്ബാ​​​ക് ഓ​​​ഫ​​​റും 100 ജി​​​ബി അ​​​ധി​​​ക ഡാ​​​റ്റ​​​യു​​​മു​​​ണ്ട്. 198, 299 രൂ​​​പ​​​യു​​​ടെ റി​​​ചാ​​​ർ​​​ജു​​​ക​​​ളി​​​ൽ കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​ണ്.