ആംബ്രെയ്ൻ ബ്ലൂടൂത്ത് ഇയർബഡ്സ് വിപണിയിൽ
Saturday, July 20, 2019 3:48 PM IST
മുംബൈ: പ്രമുഖ പവർബാങ്ക് നിർമാതാക്കളായ ആംബ്രെയ്ൻ പുതിയ ട്രൂപോഡ്സ് എടിഡബ്ല്യു -29 വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് പുറത്തിറക്കി. 2000 എംഎഎച്ച് ചാർജിംഗ് കെയ്സും ഇതിനൊപ്പമുണ്ട്. ബിഐഎസ് അംഗീകാരമുള്ള ചാർജിംഗ് കെയ്സ് ഇയർബഡ്സ് കൂടാതെ മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യാൻ ഉപയോഗപ്പെടുത്താം. ബ്ലൂടൂത്ത് വേർഷൻ 5.0 ഉപയോഗിച്ചിരിക്കുന്നതിനാൽ അതിവേഗ കണക്ടിവിറ്റിയാണുള്ളതെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.
ചെവിയിൽനിന്ന് എടുക്കുന്പോഴും വയ്ക്കുന്പോഴും തനിയെ ഓഫാകുകയും ഓണ്‍ ആകുകയും ചെയ്യുന്ന സ്മാർട്ട് സാങ്കേതികവിദ്യ പ്രധാന പ്രത്യേകതയാണ്. മാത്രമല്ല ഹേയ് സിരി, ഓകെ ഗൂഗിൾ തുടങ്ങിയ വോയ്സ് കമാൻഡ് വഴിയോ രണ്ടു തവണ പ്രസ് ചെയ്യുകയോ ഇയർബഡിന്റെ മൾട്ടി ഫംഗ്ഷണൽ ബട്ടണ്‍ അമർത്തി പിടിക്കുകയോ ചെയ്താലും ട്രൂപോഡ്സ് പ്രവർത്തനസജ്ജമാകും.
ഇന്ത്യയിലുടനീളമുള്ള ഓഫ്ലൈൻ സ്റ്റോറുകളിലും ഓണ്‍ലൈൻ സൈറ്റുകളിലൂടെയും ട്രൂപോഡ്സ് സ്വന്തമാക്കാം. www.ambraneindia. com ലും ലഭ്യമാണ്.