യൂട്യൂബ് 17 മ​ല​യാ​ളം ചാ​ന​ലു​ക​ൾ​ക്ക് പത്തു ലക്ഷ​ത്തി​ല​ധി​കം വ​രി​ക്കാ​ർ
യൂട്യൂബ് 17 മ​ല​യാ​ളം ചാ​ന​ലു​ക​ൾ​ക്ക്  പത്തു ലക്ഷ​ത്തി​ല​ധി​കം വ​രി​ക്കാ​ർ
Monday, July 29, 2019 3:55 PM IST
കൊ​​​ച്ചി: യൂ​​​ട്യൂ​​​ബി​​​ലെ മ​​​ല​​​യാ​​​ളം ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​നു വ​​ലി​​യ വ​​​ള​​​ർ​​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. 17 മ​​​ല​​​യാ​​​ളം യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് ഒ​​​രു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വ​​​രി​​​ക്കാ​​​രും 50 മ​​​ല​​​യാ​​​ളം ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് 5-10 ല​​​ക്ഷ​​​ത്തി​​​നി​​​ട​​​യ്ക്കു വ​​​രി​​​ക്കാ​​​രും 400ല​​​ധി​​​കം മ​​​ല​​​യാ​​​ളം ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വ​​​രി​​​ക്കാ​​​രു​​​മാ​​ണു നി​​ല​​വി​​ലു​​ള്ള​​ത്. കോ​​​മ​​​ഡി, മ്യൂ​​​സി​​​ക്, ഫു​​​ഡ്, ടെ​​​ക്നോ​​​ള​​​ജി, പ​​​ഠ​​​നം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള മ​​​ല​​​യാ​​​ളം ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് ഓ​​​രോ വ​​​ർ​​​ഷ​​​വും 100 ശ​​​ത​​​മാ​​​നം കാ​​​ഴ്ച​​​യാ​​​ണു വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത്.


ടെ​​​ക്നോ​​​ള​​​ജി ചാ​​​ന​​​ലാ​​​യ എം4​​​ടെ​​​ക്, വി​​​ല്ലേ​​​ജ് ഫു​​​ഡ് ചാ​​​ന​​​ൽ, വീ​​​ണാ​​​സ് ക​​​റി വേ​​​ൾ​​​ഡ്, അ​​​ഭി​​​ജി​​​ത്ത് പി​​​എ​​​സ് നാ​​​യ​​​ർ എ​​​ന്നീ ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് വ​​​ള​​​രെ വ​​​ലി​​​യ വ​​​ള​​​ർ​​​ച്ച​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. 265 ദ​​​ശ​​​ല​​​ക്ഷം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ഓ​​​രോ മാ​​​സ​​​വും യൂ​​​ട്യൂ​​​ബി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​തെ​​​ന്നു യൂ​​​ട്യൂ​​​ബി​​ന്‍റെ ക​​​ണ്ട​​​ന്‍റ് പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്സ് ഇ​​​ന്ത്യ​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ത്യ​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു. 2014 ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​രു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വ​​​രി​​​ക്കാ​​​രു​​​ള്ള 16 യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ ഇ​​​പ്പോ​​ൾ ചാ​​ന​​ലു​​ക​​ളു​​ടെ എ​​ണ്ണം 1200 ആ​​​ണ്.