എൽഇഡി ടിവി വില കുറയും
ന്യൂ​ഡ​ൽ​ഹി: എ​ൽ​ഇ​ഡി, എ​ൽ​സി​ഡി ടെ​ലി​വി​ഷ​നു​ക​ൾ​ക്കു വി​ല കു​റ​യും. ഓ​പ്പ​ൺ സെ​ല്ലി​ന്‍റെ അ​ഞ്ചു​ശ​ത​മാ​നം ഇ​റ​ക്കു​മ​തി​ച്ചു​ങ്കം എ​ടു​ത്തു​ക​ള​ഞ്ഞ​തോ​ടെ​യാ​ണി​ത്. 15.6 ഇ​ഞ്ചി​നു മു​ക​ളി​ലു​ള്ള എ​ൽ​ഇ​ഡി/​എ​ൽ​സി​ഡി ടി​വി പാ​ന​ലു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​ൻ ഈ ​നീ​ക്കം പ്രോ​ത്സാ​ഹ​ന​മാ​കും.

ടി​വി പാ​ന​ലി​നു വേ​ണ്ട ചി​പ്പ് ഓ​ൺ ഫി​ലിം, പ്രി​ന്‍റ​ഡ് സ​ർ​കീ​ട്ട് ബോ​ർഡ് അ​സം​ബ്ലി, സെ​ൽ എ​ന്നി​വ​യ്ക്കു​ള്ള ഡ്യൂ​ട്ടി നേ​ര​ത്തെ ത​ന്നെ എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു. ടി​വി നി​ർ​മാ​ണ​ച്ചെ​ല​വി​ന്‍റെ പ​കു​തി​യോ​ളം ഓ​പ്പ​ൺ സെ​ല്ലി​നു​വേ​ണ്ടി​യാ​ണ്.