വാ​ട്സ്ആ​പ് : ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെന്നു കേ​ന്ദ്ര ഏ​ജ​ൻ​സി
വാ​ട്സ്ആ​പ് : ജാ​ഗ്ര​ത  പാ​ലി​ക്ക​ണ​മെന്നു കേ​ന്ദ്ര ഏ​ജ​ൻ​സി
Friday, November 22, 2019 2:35 PM IST
മും​​​​ബൈ: ജ​​​​ന​​​​പ്രി​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സാ​​​​പ്പി​​​​ൽ വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ലൂ​​​​ടെ വൈ​​​​റ​​​​സു​​​​ക​​​ളെ​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കേ​​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​​നു കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​മ​​​​ർ​​​​ജെ​​​​ൻ​​​​സി റെ​​​​സ്പോ​​​​ണ്‍​സ് ടീം (​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി- ഇ​​​​ൻ) ആ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ വാ​​​ട്സ്ആ​​​പ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എം​​​​പി4 ഫോ​​​​ർ​​​​മാ​​​​റ്റി​​​​ലെ​​​​ത്തു​​​​ന്ന വീ​​​​ഡി​​​​യോ​​​​ക​​​ളി​​​ലൂ​​​ടെ വൈ​​​റ​​​സ് എ​​​ത്താ​​​നാ​​​ണ് കൂ​​​​ടു​​​​ത​​​​ൽ സാ​​​ധ്യ​​​ത​​​യെ​​​ന്നും വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ വേ​​​ർ​​​ഷ​​​നി​​​ലേ​​​ക്ക് അ​​​പ്ഡേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​തു കു​​​റ​​​യ്ക്കു​​​മെ​​​ന്നും സി​​​ഇ​​​ആ​​​ർ​​​ടി - ഇ​​​ൻ അ​​​റി​​​യി​​​ച്ചു. വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ എ​​​ത്തു​​​ന്ന വീ​​​ഡി​​​യോ, ഉ​​​പ​​​യോ​​​ക്താ​​​വ് ഡൗ​​​ൺ ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് വീ​​​ഡി​​​യോ​​​യി​​​ൽ അ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ള്ള വൈ​​​റ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.


തു​​​ട​​​ർ​​​ന്ന് ഫോ​​​ണി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം കൈ‍യാ​​​ളു​​​ന്ന വൈ​​​റ​​​സ് ഇ​​​തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തു​​​ക​​​യോ ഫോ​​​ണി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ക‍‍യോ ആ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്.

വാ​​​ട്സാ​​​പ്പി​​​ലെ​​​ത്തു​​​ന്ന സം​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി ഡൗ​​​ൺ​​​ലോ​​​ഡ് ആ​​​കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണു​​​ള്ള​​​തെ​​​ങ്കി​​​ൽ അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്നു.