ബിഎസ്എൻഎൽ വിആർഎസ്: അപേക്ഷ 92,000 കവിഞ്ഞു
ന്യൂ​ഡ​ൽ​ഹി: ബി​എ​സ്എ​ൻ​എ​ൽ, എം​ടി​എ​ൻ​എ​ൽ എ​ന്നീ ക​ന്പ​നി​ക​ളി​ലെ 92,000 ജീ​വ​ന​ക്കാ​ർ സ്വ​മേ​ധ​യാ വി​ര​മി​ക്ക​ൽ പ​ദ്ധ​തി (വി​ആ​ർ​എ​സ്)​യി​ൽ ചേ​രാ​ൻ അ​പേ​ക്ഷി​ച്ചു. അ​പേ​ക്ഷ ഡി​സം​ബ​ർ മൂ​ന്നു​വ​രെ സ​മ​ർ​പ്പി​ക്കാം.

ബി​എ​സ്എ​ൻ​എ​ലി​ലെ ഒ​ന്ന​ര​ല​ക്ഷം ജീ​വ​ന​ക്കാ​രി​ൽ ഒ​രു ല​ക്ഷം പേ​ർ വി​ആ​ർ​എ​സി​ന് അ​ർ​ഹ​ത​യു​ള്ള​വ​രാ​ണ്. ജ​നു​വ​രി 31-നാ​ണു വി​ആ​ർ​എ​സ് പ്ര​കാ​രം പി​രി​യേ​ണ്ട​ത്.


ജീ​വ​ന​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷം പി​രി​യു​ന്ന​തോ​ടെ ബി​എ​സ്എ​ൻ​എ​ലി​നു ശ​ന്പ​ള​ച്ചെ​ല​വി​ൽ 7000 കോ​ടി രൂ​പ ലാ​ഭി​ക്കാ​നാ​കും. അ​ടു​ത്ത മു​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​സ്തി​ക​ൾ വി​റ്റ് 37,000 കോ​ടി രൂ​പ സ​ന്പാ​ദി​ക്കാ​നും ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്ദേ​ശി​ക്കു​ന്നു.