സൂ​പ്പ​ർ നൈ​റ്റ് മോ​ഡ് കാ​മ​റ​ക​ളു​മാ​യി വി​വോ വി 17
കൊ​ച്ചി : സൂ​പ്പ​ർ നൈ​റ്റ് മോ​ഡ് കാ​മ​റ​ക​ളു​മാ​യി വി​വോ വി 17​പു​റ​ത്തി​റ​ക്കി. വി​വോ​യു​ടെ വി ​സീ​രീ​സ് ശ്രേ​ണി​യി​ലെ ഏ​റ്റ​വും പു​തി​യ സ്മാ​ർ​ട്ട് ഫോ​ണാ​ണ് വി 17. ​അ​ൾ​ട്രാ സ്റ്റേ​ബി​ൾ വീ​ഡി​യോ മോ​ഡോ​ഡു​കൂ​ടി​യ 32എം​പി മു​ൻ കാ​മ​റ, 48എം​പി എ​ഐ ക്വാ​ഡ് റി​യ​ർ കാ​മ​റ എ​ന്നി​വ ഏ​റ്റ​വും മി​ക​ച്ച കാ​മ​റ അ​നു​ഭ​വം സാ​ധ്യ​മാ​ക്കു​ന്നു.

എ​ഐ സൂ​പ്പ​ർ നൈ​റ്റ് മോ​ഡ് ഇ​രു​ട്ട​ത്തും മി​ക​ച്ച ചി​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നു. വി 17 ​റി​യ​ർ കാ​മ​റ​യി​ലെ നോ​യ്സ് റി​ഡ​ക്ഷ​ൻ പോ​ലു​ള്ള സ​വി​ശേ​ഷ​ത​ക​ൾ ചി​ത്ര​ത്തെ കൂ​ടു​ത​ൽ വ്യ​ക്ത​വും മ​നോ​ഹ​ര​വു​മാ​ക്കു​ന്നു.


ഫ്രെ​യിം​മെ​ർ​ജി​ങ് സാ​ങ്കേ​തി​ക​വി​ദ്യ, എ​ച്ച്ഡി​ആ​ർ, വി​വോ​യു​ടെ സ്വ​ന്തം പോ​ർ​ട്രെ​യി​റ്റ് അ​ൽ​ഗോ​രി​തം എ​ന്നി​വ പി​ന്തു​ണ​യ്ക്കു​ന്ന സൂ​പ്പ​ർ നൈ​റ്റ് മോഡ് പി​ൻ, മു​ൻ കാ​മ​റ​ക​ളി​ൽ കു​റ​ഞ്ഞ ലൈ​റ്റ് ഷോ​ട്ടു​ക​ൾ ന​ൽ​കു​ന്നു. വി 17​ന്‍റെ വി​ല 22,990 രൂ​പ​യാ​ണ്.