ദേ​ശ് കി ​ഭാ​ഷാ പ്ര​ചാ​ര​ണ​വു​മാ​യി ടി​ക്‌​ടോ​ക്
ദേ​ശ് കി ​ഭാ​ഷാ പ്ര​ചാ​ര​ണ​വു​മാ​യി ടി​ക്‌​ടോ​ക്
Monday, January 27, 2020 12:10 PM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യു​​​ടെ 71-ാം റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ടി​​​ക്‌​​​ടോ​​​ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ദേ​​​ശ് കി ​​​ഭാ​​​ഷ, പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്ക് 415 ദ​​​ശ​​​ല​​​ക്ഷം പ്രേ​​​ക്ഷ​​​ക​​​ർ.

ഹ്ര​​​സ്വ​​​രൂ​​​പ മൊ​​​ബൈ​​​ൽ വീ​​​ഡി​​​യോ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ മു​​​ൻ​​​നി​​​ര​​​യി​​​ലു​​​ള്ള ടി​​​ക്‌​​​ടോ​​​ക് റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു വി​​​പു​​​ല​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.
ദേ​​​ശ് കി ​​​ഭാ​​​ഷാ പ​​​രി​​​പാ​​​ടി ഇ​​​ന്ത്യ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക വൈ​​​വി​​​ധ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം കൂ​​​ടി​​​യാ​​​ണ്. 200 ദ​​​ശ​​​ല​​​ക്ഷം വ​​​രു​​​ന്ന ടി​​​ക്‌​​​ടോ​​​ക് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു നാ​​​ളെ​​​വ​​​രെ സ്വ​​​ന്തം ഭാ​​​ഷ​​​യി​​​ൽ റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ശം​​​സ​​​ക​​​ൾ അ​​​യ​​​യ്ക്കാം.


ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​വും ഇ​​​ന്ത്യ​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള വി​​​ജ്ഞാ​​​ന​​​വും സം​​​ബ​​​ന്ധി​​​ച്ചു ഹ്ര​​​സ്വ​​​മാ​​​യ ഇ​​​ൻ-​​​ആ​​​പ്പ് ക്വി​​​സു​​​ക​​​ളും ടി​​​ക്‌​​​ടോ​​​ക് സം​​​ഘ​​​ടി​​​പ്പി​​​ക്കും. നാ​​​നാ​​​ത്വ​​​ത്തി​​​ൽ ഏ​​​ക​​​ത്വം എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ല്കി​​​യു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കും രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.