നൂബിയ റെഡ് മാജിക് 5ജി എത്തി
ഗെയിമിംഗ് പ്രേമികള്‍ക്കു നൂബിയയില്‍നിന്ന് വീണ്ടും സന്തോഷ വാര്‍ത്ത. മികച്ച ഡിസ്‌പ്ലേയും ബാറ്ററി ശേഷിയുമുള്ള റെഡ് മാജിക് ചൈനീസ് വിപണിയിലെത്തി. ഒക്ടാകോര്‍ സ്‌നാപ് ഡ്രാഗണ്‍ 865 പ്രോസസര്‍ ശക്തിപകരുന്ന ഫോണിന് 144 ഹെര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രഷ് റേറ്റാണുള്ളത്. ഇത്രയും ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഏക ഫോണാണ് ഇത്. 16 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ടോപ് എന്‍ഡ് വേരിയന്റ് അടക്കം നാലു വ്യത്യസ്ത കോണ്‍ഫിഗറേഷനുകളോടെ ഫോണ്‍ ലഭിക്കും. 40,300 രൂപ മുതല്‍ 53,000 രൂപ വരെയാണ് ചൈനീസ് നിരക്കനുസരിച്ച് വിലകള്‍.

സ്‌പെസിഫിക്കേഷനുകള്‍ ഇപ്രകാരം: 6.65 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് 10, ട്രിപ്പിള്‍ കാമറ സെറ്റപ്പ് (64 എംപി സോണി സെന്‍സര്‍, 8 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍, 2 എംപി മാക്രോ ലെന്‍സ്), 8 എംപി സെല്‍ഫീ ഷൂട്ടര്‍, 55 വാട്ട് എയര്‍കൂള്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, ഇന്‍ഡിസ്‌പ്ലേ ഫിം ഗര്‍പ്രിന്റ് റീഡര്‍.


218 ഗ്രാം ആണ് ഫോണിന്റെ ഭാരം. ഫോണ്‍ അമിതമായി ചൂടാകുന്നതു തടയാന്‍ രണ്ടു വിധത്തിലുള്ള കൂളിംഗ് സിസ്റ്റം ഉള്‍പ്പെടുത്തിയിുണ്ട്. മിനിറ്റില്‍ 15,000 തവണ കറങ്ങുന്ന അള്‍ട്രാലൈറ്റ് ഫാനും ഇതിന്റെ ഭാഗമായുണ്ട്.