എ​ച്ച്പി 14എ​സ് നോ​ട്ട്ബു​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു
എ​ച്ച്പി 14എ​സ് നോ​ട്ട്ബു​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: എ​​​ച്ച്പി 14എ​​​സ് നോ​​​ട്ട്ബു​​​ക്കു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 4 ജി ​​​എ​​​ൽ​​​ടി​​​ഇ ക​​​ണ​​​ക്ടി​​​വി​​​റ്റി​​​യോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ നോ​​​ട്ട്ബു​​​ക്കു​​​ക​​​ൾ എ​​​ത്തു​​​ന്ന​​​ത്. എ​​​ച്ച്പി 14എ​​​സ് ഐ3, ​​​ഐ5 പ്രോ​​​സ​​​സ​​​ർ നോ​​​ട്ട്ബു​​​ക്കു​​​ക​​​ൾ ഇ​​​പ്പോ​​​ൾ വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

പ​​​വ​​​ലി​​​യ​​​ൻ എ​​​ക്സ് 360 14 ഐ5 ​​​പ്രോ​​​സ​​​സ​​​ർ ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. ഫാ​​​സ്റ്റ് ചാ​​​ർ​​​ജിം​​ഗോ​​ടു​​​കൂ​​​ടി​​​യ ബാ​​​റ്റ​​​റി ഒ​​​ന്പ​​​ത് മ​​​ണി​​​ക്കൂ​​​ർ വ​​​രെ നീ​​​ണ്ടു​​​നി​​​ൽ​​​ക്കും. 78 ശ​​​ത​​​മാ​​​നം സ്ക്രീ​​​ൻ ടു ​​​ബോ​​​ഡി മൈ​​​ക്രോ എ​​​ഡ്ജ് ഡി​​​സ്പ്ലേ​​​യാ​​​ണു​​​ള്ള​​​ത്. ഐ3 ​​​പ്രോ​​​സ​​​സ​​​റും 4 ജി​​​ബി റാ​​​മു​​​മു​​​ള്ള എ​​​ച്ച്പി 14എ​​​സി​​​ന് 44,999 രൂ​​​പ​​​യും ഐ 5 ​​​പ്രോ​​​സ​​​സ​​​റും 8 ജി​​​ബി റാ​​​മും ഉ​​​ള്ള എ​​​ച്ച്പി 14 എ​​​സി​​​ന് 64,999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.


എ​​​ച്ച്പി പ​​​വ​​​ലി​​​യ​​​ൻ എ​​​ക്സ്360 14 ഐ5​​​ന് 84,999 രൂ​​​പ​​​യാ​​​ണ് വി​​​ല. എ​​​ല്ലാ എ​​​ച്ച്പി വേ​​​ൾ​​​ഡ് സ്റ്റോ​​​റു​​​ക​​​ളി​​​ലും ഓ​​​ണ്‍​ലൈ​​​ൻ സ്റ്റോ​​​റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.