ആ​മ​സോ​ൺ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ 17 മു​ത​ൽ
ബം​​​​ഗ​​​​ളൂ​​​​രു: ഇ-​​​​കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​ൻ ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ വ്യാ​​​​പാ​​​​രോ​​​​ത്സ​​​​വ​​​​മാ​​​​യ ഗ്രേ​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ ഫെ​​​​സ്റ്റി​​​​വ​​​​ൽ ഈ ​​​​മാ​​​​സം 17 ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. പ്രൈം ​​​​മെംന്പേ​​​​ഴ്സി​​​​ന് 16 മു​​​​ത​​​​ൽ ഷോ​​​​പ്പിം​​​​ഗി​​​​ന് അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്. സാം​​​​സം​​​​ഗ് , വ​​​​ണ്‍ പ്ല​​​​സ് തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 900 ല​​​​ധി​​​​കം പു​​​​തി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​മ​​​​സോ​​​​ണ്‍ അ​​​​റി​​​​യി​​​​ച്ചു.


വി​​​​ല​​​​ക്കു​​​​റ​​​​വി​​​​നു പു​​​​റ​​​​മേ കാ​​​​ഷ് ബാ​​​​ക്ക് ഓ​​​​ഫ​​​​ർ, സ​​​​മ്മാ​​​​ന പ​​​​ദ്ധ​​​​തി ,എ​​​​ല്ലാ ദി​​​​വ​​​​സ​​​​വു​​​​മു​​​​ള്ള പ്ര​​​​ത്യേ​​​​ക ഡീ​​​​ലു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ഗ്രേ​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​ന്ന് ആ​​​​മ​​​​സോ​​​​ണ്‍ ഇ​​​​ന്ത്യ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​നീ​​​​ഷ് തി​​​​വാ​​​​രി പ​​​​റ​​​​ഞ്ഞു.