താ​ങ്ങാ​വു​ന്ന വി​ല​യി​ൽ മോ​ട്ടോ​യു​ടെ ആ​ദ്യ ടാ​ബ്
താ​ങ്ങാ​വു​ന്ന വി​ല​യി​ൽ മോ​ട്ടോ​യു​ടെ ആ​ദ്യ ടാ​ബ്
Saturday, October 9, 2021 10:17 AM IST
സ്കൂ​ളു​ക​ൾ തു​റ​ക്കാ​റാ​യെ​ങ്കി​ലും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രാ​നാ​ണ് സാ​ധ്യ​ത. കൂ​ടു​ത​ൽ നേ​രം മൊ​ബൈ​ൽ സ്ക്രീ​നി​ൽ നോ​ക്കി​യി​രി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ (മു​തി​ർ​ന്ന​വ​രു​ടെ​യും) ക​ണ്ണു​ക​ൾ​ക്ക് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ലാ​പ്ടോ​പ്പി​ന്‍റെ ബ​ജ​റ്റ് പോ​ക്ക​റ്റി​നി​ണ​ങ്ങു​ന്ന​തു​മ​ല്ല. അ​ങ്ങ​നെ​നോ​ക്കു​ന്പോ​ൾ ഒ​രു ടാ​ബ്‌ലെറ്റ് വാ​ങ്ങു​ന്ന​താ​ണ് മി​ക​ച്ച ഓ​പ്ഷ​ൻ. മി​ഡ്റേ​ഞ്ച് സ്മാ​ർ​ട്ട്ഫോ​ണി​നേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​താ മോ​ട്ട​റോ​ള​യു​ടെ ടാ​ബ് വ​രു​ന്നു.

രാ​ജ്യ​ത്ത് ക​ന്പ​നി അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ടാ​ബ് ആ​ണ് മോ​ട്ടോ ടാ​ബ് ജി20. ​എ​ട്ട് ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ഡി​സ്പ്ലേ, മീ​ഡി​യാ​ടെ​ക് ഹീ​ലി​യോ പി22​ടി പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 11, അ​ഞ്ച് എം​പി കാ​മ​റ എ​ന്നി​വ​യ്ക്കു പു​റ​മേ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി 5,100 എം​എ​എ​ച്ച് ശേ​ഷി​യു​ള്ള ബാ​റ്റ​റി​യു​മു​ണ്ട്. 10,999 രൂ​പ​യാ​ണ് വി​ല. ഫ്ളി​പ്കാ​ർ​ട്ടി​ലൂ​ടെ വാ​ങ്ങാം.


15 മ​ണി​ക്കൂ​ർ വീ​ഡി​യോ ചാ​റ്റ് അ​ല്ലെ​ങ്കി​ൽ 18 മ​ണി​ക്കൂ​ർ ബ്രൗ​സിം​ഗ് സ​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​താ​ണ് ഈ ​ടാ​ബി​ലെ ബാ​റ്റ​റി. 3 ജി​ബി​യാ​ണ് റാം. 32 ​ജി​ബി സ്റ്റോ​റേ​ജ് മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് വ​ഴി 2 ടി​ബി വ​രെ ഉ​യ​ർ​ത്താം. ഡോ​ൾ​ബി അ​റ്റ്മോ​സ് ശ​ബ്ദ​സം​വി​ധാ​നം സ​പ്പോ​ർ​ട്ട് ചെ​യ്യും.

പാ​രന്‍റ് ക​ണ്‍​ട്രോ​ൾ അ​ട​ക്ക​മു​ള്ള ഗൂ​ഗി​ൾ കി​ഡ്സ് സ്പേ​സ് ടാ​ബി​ൽ ഉ​ണ്ട്. അ​തേ​സ​മ​യം സിം ​കാ​ർ​ഡ് സ്ലോ​ട്ട് ഇ​ല്ല എ​ന്ന​ത് ഒ​രു ന്യൂ​ന​ത​യാ​ണ്. മൊ​ബൈ​ൽ ന​ന്പ​ർ അ​ധി​ഷ്ഠി​ത​മാ​യ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ പ​രി​മി​തി​ക​ൾ ഉ​ണ്ടാ​കും.