ആ​ദ്യ ഇ​ന്ത്യ​ന്‍ 5ജി ​സ്മാ​ര്‍​ട്ട്‌ ​ഫോ​ണുമായി ലാവ
ആ​ദ്യ ഇ​ന്ത്യ​ന്‍  5ജി ​സ്മാ​ര്‍​ട്ട്‌  ​ഫോ​ണുമായി ലാവ
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സ്മാ​​​ര്‍​ട്ട്‌​ ഫോ​​​ണ്‍ ബ്രാ​​​ന്‍​ഡാ​​​യ ലാ​​​വ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ലി​​​മി​​​റ്റ​​​ഡ്, ആ​​​ദ്യ ഇ​​​ന്ത്യ​​​ന്‍ 5ജി ​​​സ്മാ​​​ര്‍​ട്ട്‌ ​ഫോ​​​ണ്‍ ആ​​​യ ലാ​​​വ അ​​​ഗ്നി 5 ജി ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

8 ജി​​​ബി റാ​​​മും ഏ​​​റ്റ​​​വും പു​​​തി​​​യ യൂ​​​ണി​​​വേ​​​ഴ്‌​​​സ​​​ല്‍ ഫ്‌​​​ളാ​​​ഷ് സ്റ്റോ​​​റേ​​​ജ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ 128 ജി​​​ബി റോം ​​​ശേ​​​ഷി​​​യോ​​​ടെ​​​യു​​​മാ​​​ണ് ലാ​​​വ അ​​​ഗ്നി 5ജി ​​​എ​​​ത്തു​​​ന്ന​​​ത്.വി​​​ല 19,999. 18 മു​​​ത​​​ല്‍ റീ​​​ട്ടെ​​​യി​​​ല്‍ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ലും ആ​​​മ​​​സോ​​​ണ്‍, ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ട് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യും ഫോ​​ൺ ​ല​​​ഭി​​ക്കും.


30 വാ​​​ട്ട് സൂ​​​പ്പ​​​ര്‍​ഫാ​​​സ്റ്റ് ചാ​​​ര്‍​ജ​​​ര്‍ 90 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ 5000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​ക്കു ഫു​​​ള്‍ ചാ​​​ര്‍​ജ് ന​​​ല്‍​കും. 17 വ​​​രെ 500 രൂ​​​പ അ​​​ട​​​ച്ച് പ്രീ​ ​​ബു​​​ക്കിം​​​ഗ് ന​​​ട​​​ത്താം. പ്രീ ​​​ബു​​​ക്കിം​​​ഗ് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് 17,999 രൂ​​​പ​​​യ്ക്കു ഫോ​​​ണ്‍ കി​​ട്ടും.