ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2022 വില്‍പന ഓഗസ്റ്റ് 6-10 വരെ
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2022 വില്‍പന ഓഗസ്റ്റ് 6-10 വരെ
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ വീണ്ടും ഓഫറുകള്‍ എത്തുന്നു. ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2022 ന്‍റെ അഞ്ച് ദിവസത്തെ വില്‍പന ഇന്ന് അര്‍ദ്ധരാത്രിയോടെ തുറക്കും.

ഈ മാസം ആറ് മുതല്‍ 10 വരെയാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത്. ഇതേ ദിവസംതന്നെ പുതിയ സ്മാര്‍ട്ട് ഫോണുകളുടെ വില്‍പനയും നടക്കും.

പ്രൈം അംഗങ്ങള്‍ക്ക് ജനപ്രിയ മൊബൈല്‍ ഫോണുകള്‍, ആമസോണ്‍ ഉപകരണങ്ങള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ എല്ലാവരേക്കാളും കിഴിവുകള്‍ നേടാനാകും.

സ്മാര്‍ട്ട് ഫോണുകള്‍ കൂടാതെ ലാപ്ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, ടെലിവിഷനുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഫാഷന്‍, കിച്ചന്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഓഫറുകളാണ് ഫ്രീഡം ഫെസ്റ്റിവലില്‍ ലഭിക്കുക. എക്‌സ്‌ചേഞ്ച് ഓഫറുകളും കൂടാതെ ഇഎംഐ ഓഫറുകളും ലഭ്യമാകും.


കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. ആമസോണ്‍ നല്‍കുന്ന ക്യാഷ് ബാക്ക് റിവാര്‍ഡുകളും ഈ ഓഫറുകള്‍ക്ക് ഒപ്പം നിബന്ധനകള്‍ക്കനുസരിച്ച് ഉപഭോതാക്കള്‍ക്ക് ലഭ്യമാകും.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണില്‍ പ്രൈം ഡേ ഓഫറുകള്‍ എത്തിയിരുന്നത് .ഇപ്പോള്‍ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2022 ഓഫറുകളും എത്തിയതിന്‍റെ ആവേശത്തിലാണ് ഉപഭോക്താക്കള്‍.