പുതിയ പ്ലാറ്റ്ഫോമിലേക്ക് 100 പേരെ തെരഞ്ഞെടുത്ത കമ്പനി അവരുടെ പ്രൊഫൈലുകളില്‍ ഗോള്‍ഡന്‍ ചെക്ക് മാര്‍ക്കും കാണിച്ചിട്ടുണ്ട്. ഇവരായിരിക്കും ആപ്പിലെ പുതിയ ഫീച്ചറുകള്‍ ആദ്യം പ്രിവ്യൂ ചെയ്യുന്നത്.
സ്രഷ്ടാക്കളുടെ പ്രൊഫൈലുകള്‍ ആരാധകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും കലാകാരന്‍മാരുമായി സംവദിക്കാനും സഹകരിക്കാനും ഒരു ഓപ്ഷന്‍ നല്‍കും. പ്രീമിയം വെരിഫിക്കേഷന്‍ ഇന്‍ആപ്പ് ബുക്കിംഗ് എന്നിവയോടൊപ്പം ഇന്ത്യയുടെ ഡിജിറ്റല്‍ എഡിറ്റോറിയലുകളില്‍ ഫീച്ചര്‍ ചെയ്യാനുള്ള അവസരവും ഉണ്ടാകും.