അ​വ​ധി​ക്കാ​ല​ത്ത് വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ​ക്ക് പോ​ൽ ആ​പ്പി​ൽ വി​വ​രം ന​ൽ​കാം
അ​വ​ധി​ക്കാ​ല​ത്ത് വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ​ക്ക് പോ​ൽ ആ​പ്പി​ൽ വി​വ​രം ന​ൽ​കാം
വീ​ടു​പൂ​ട്ടി യാ​ത്ര പോ​കു​ന്ന​വ​ർ​ക്ക് ആ ​വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കാ​ൻ കേരള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പ് ആ​യ പോ​ൽ ആ​പ്പി​ൽ സൗ​ക​ര്യം. ഈ ​സൗ​ക​ര്യം ഇ​തു​വ​രെ 6894 പേ​ർ വി​നി​യോ​ഗി​ച്ചു.

അ​വ​ധി​ക്കാ​ല​ത്തും വാ​രാ​ന്ത്യ​ങ്ങ​ളി​ലും വീ​ട് പൂ​ട്ടി നാ​ട്ടി​ലും മ​റ്റും യാ​ത്ര പോ​കു​ന്ന​വ​ർ​ക്ക് അ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ആ​പ്പി​ൽ ഉ​ള്ള​ത്. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വീ​ടി​ന്‍റെ വി​ലാ​സം ന​ൽ​കി​യാ​ൽ ആ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും പ​ട്രോ​ളിം​ഗും ഉ​ണ്ടാ​യി​രി​ക്കും.