നോയ്സ്ഫിറ്റ് ഒറിജിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
Friday, June 14, 2024 10:41 AM IST
നോയ്സ് പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്വാച്ചായ നോയ്സ്ഫിറ്റ് ഒറിജിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രീമിയം ഗണത്തില്‍ വരുന്നതാണ് പുതിയ സ്മാര്‍ട്ട് വാച്ചെന്ന് നോയ്സ് പറയുന്നു. പുതിയ നെബുല യുഐയില്‍ ഇഎന്‍ 1 പ്രൊസസറാണ് നോയ്സ്ഫിറ്റ് ഒറിജിനിലില്.
1.46 ഇഞ്ച് അപെക്സ്വിഷന് അമോല്‍ഡ് ഡിസ്പ്ലേ വാച്ചിനു നല്കിയിരിക്കുന്നു. വാട്ടര്‍ റെസിസ്റ്റന്റ് സംവിധാനം, 100ലധികം സ്പോര്‍ട്സ് മോഡുകള്‍, ഫാസ്റ്റ്-ചാര്‍ജിംഗ് എന്നിവയും പ്രത്യേകതകളാണ്.
ഫോണ്‍കോളുകള്‍ കട്ട് ചെയ്യാനും റിമോട്ടായി ഫോട്ടോകള്‍ എടുക്കാനും നോയ്സ്ഫിറ്റ് ഒറിജിനിലില് സാധിക്കും. 1.46 ഇഞ്ച് അപെക്സ്വിഷന് അമോല്‍ഡ് ഡിസ്പ്ലെയിലാണ് സ്മാര്‍ട്ട്വാച്ച് വരുന്നത്.
വാട്ടര്‍ റെസിസ്റ്റന്റ് സംവിധാനം, 100ലധികം സ്പോര്‍ട്സ് മോഡുകള്‍, ഫാസ്റ്റ്-ചാര്‍ജിംഗ് എന്നിവയും പ്രത്യേകതകളാണ്. ഫോണ്‍കോളുകള്‍ കട്ട് ചെയ്യാനും റിമോട്ടായി ഫോട്ടോകള്‍ എടുക്കാനും സാധിക്കും.
ആരോഗ്യം നിരീക്ഷിക്കാനായി സ്മാര്ട്ട്വാച്ചുകളിലുള്ള എല്ലാ സൗകര്യങ്ങളും ഇതിലുമുണ്ട്. ഹൃദയമിടിപ്പ്, ഉറക്കം, രക്തത്തിലെ ഓക്സിജന്റെ അളവ്, സ്ട്രെസ് തുടങ്ങിയവയെല്ലാം അറിയാം. ഒറ്റ ചാര്‍ജ്ജിംഗില്‍ ഏഴു ദിവസം വരെ വാച്ച് പ്രവര്‍ത്തിക്കും.
വാട്ടര്‍-ഡെസ്റ്റ് പ്രതിരോധത്തിനായുള്ള ഐപി 68 റേറ്റിംഗ് സംവിധാനം നോയ്സ്ഫിറ്റ് ഒറിജിനിലിലുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ബയോമെട്രിക് സെന്‍സറുകള്‍ ഫിറ്റ്നസ് ട്രാക്കിംഗിന് സഹായകമാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
നോയ്സ്ഫിറ്റ് ആപ്പ് ഉപയോഗിച്ച് ഫോണ്‍ വഴിയും വാച്ച് നിയന്ത്രിക്കാം. ആറു നിറങ്ങളിലായി ലെതര്‍, സിലിക്കോണ്‍ സ്ട്രാപ്പുകളില്‍ വാച്ച് ലഭ്യമാണ്. 6,499 രൂപയാണ് നായ്സ്ഫിറ്റ് ഒറിജിന്റെ വില. ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍ വാച്ച് ലഭ്യമാണ്.