മെറ്റ എഐ ഇന്ത്യയിലുമെത്തി
Saturday, June 29, 2024 1:21 PM IST
മെറ്റ അതിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ മെറ്റ എഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടുമാസം മുമ്പാണ് മെറ്റ എഐ ലോകത്തില്‍ അവതരിപ്പിച്ചത്.
മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാകുക.
മെറ്റ എഐ വരുന്നതോടെ വാട്സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ നിര്‍ദേശം നല്കിയാല് മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാം.
ഫേസ്ബുക്ക് ഫീഡില്‍ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങള്‍ നിര്‍മിക്കാനും വാട്സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.
മെറ്റ എഐ എങ്ങനെ ലഭിക്കും
സേവനം ലഭ്യമാകാനായി വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതി. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
വാട്സ്ആപ്പില്‍ ഒരു വ്യക്തിയുമായി ചാറ്റ് ചെയ്യുമ്പോള്‍ മെറ്റ എഐ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്കിയാല് മെറ്റ എഐ ഉപയോഗിക്കാം.
ഇന്‍സ്റ്റാഗ്രാമിലും മെസന്ജറിലും @ എന്നതിനു ശേഷം Meta AI എന്നു ടൈപ്പ് ചെയ്തു മെറ്റ എഐ ഉപയോഗിക്കാം.