x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് എയർഫോഴ്സിന്‍റെ പ്രധാന ക്ലൗഡ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്തു

വെബ് ഡെസ്ക്
Published: November 28, 2026 03:24 PM IST | Updated: November 28, 2026 03:24 PM IST

പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ ഡിസി: യുഎസ് എയർഫോഴ്സിന്‍റെ പ്രധാന ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമായ ‘ക്ലൗഡ് വൺ’ സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ആക്രമണത്തിൽ സൈനിക വിവരങ്ങളും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷാവീഴ്ച വലിയ ആശങ്കയ്ക്ക് വഴിവച്ച സാഹചര്യത്തിൽ, വൈറ്റ് ഹൗസ് നാഷണൽ സൈബർ ഡയറക്ടർ സീൻ കെയർൺക്രോസിനെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തൽസ്ഥാനത്തുനിന്ന് നീക്കി.

എൻഎസ്എ, സിഐഎ, എഫ്ബിഐ, എഫ്എഎ തുടങ്ങിയ പ്രമുഖ യുഎസ് ഫെഡറൽ ഏജൻസികളുടെ നെറ്റ്‌വർക്കുകളിൽ അടുത്തിടെയുണ്ടായ തുടർച്ചയായ സൈബർ ആക്രമണങ്ങൾക്കും സാങ്കേതിക തടസങ്ങൾക്കും പിന്നാലെയാണ് പുതിയ സുരക്ഷാവീഴ്ചയും പുറത്തുവരുന്നത്.

കഴിഞ്ഞ മാസം നടത്തിയ സിസ്റ്റം അപ്ഗ്രേഡുകൾക്കിടയിലാണ് ക്ലൗഡ് വണ്ണിലെ സുരക്ഷാവീഴ്ച അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. നുഴഞ്ഞുകയറ്റത്തിന്‍റെ വ്യാപ്തി സംബന്ധിച്ചോ ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്നോ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

നേരത്തെ എഫ്എഎ നെറ്റ്‌വർക്കിലുണ്ടായ തകരാറിനെത്തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവയ്ക്കേണ്ടി വരികയും പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങുകയും ചെയ്തിരുന്നു.

 

Tags : AirForce USAirForces Hacked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up