കൊച്ചി: ഡോ. ജോണ്സണ് വര്‍ഗീസിനെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി മർദിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു ജാമ്യം. നടി അതുല്യചന്ദ്ര, നടന് ബിബിന്‍ പെരുമ്പിള്ളി, ഡ്രൈവര്‍ കെ.ബി. വിഷ്ണു എന്നിവര്‍ക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണു ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണു ജാമ്യം. അതേസമയം, നടിയുടെ ബന്ധു നല്കിയ ബലാത്സംഗ കേസില്‍ ഡോ. ജോണ്സണ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി 23ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.
Tags : Police Case assaulting doctor Bail granted accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash