ടി.പി. രാമാകൃഷ്ണന്‍
കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും വൈദ്യുതി മേഖലയെ വന്‍തോതില്‍ കൊള്ളയടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമാകൃഷ്ണന്‍.
കോട്ടയം പ്രസ് ക്ലബ്ബി ല്‍ പത്രസമ്മേളനത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇക്കാര്യം പറഞ്ഞത്. അധിക തുകയ്ക്ക് വൈദ്യുതി വാങ്ങി ഖജനാവ് കൊള്ളയടിക്കുകയാണ്. ഐഎഎസ് ഓഫീസര്‍മാരുടെ അഴിച്ചുപണി കൊള്ളയടിയുടെ ഭാഗമാണ്.
ജിഎന്‍എ എന്ന സ്ഥാപനം വഴി കരാറുണ്ടാക്കാനുള്ള നീക്കം 728 കോടി രൂപയുടെ അധിക ബാധ്യത സൃഷ്്ടിക്കുമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വാശിപിടിക്കുകയാണെന്നും വൈദ്യുതി കച്ചവടത്തിനായി വകുപ്പിലും അല്ലാതെയും പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി.
Tags : LDF protest launching Government Electricity TP Ramakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash