ക​ഴ​ക്കൂ​ട്ട​ത്ത് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് വ​ൻ ക​വ​ർ​ച്ച
Wednesday, April 17, 2024 6:14 AM IST
ക​ഴ​ക്കൂ​ട്ടം : ക​ഴ​ക്കൂ​ട്ട​ത്ത് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് വ​ൻ ക​വ​ർ​ച്ച. 35 പ​വ​ൻ സ്വ​ര്‍​ണം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ക​ഴ​ക്കൂ​ട്ടം കെ​ട്ടി​ട​ത്തി​ൽ എ​ന്‍റ​ർ​പ്രൈ​സ​സ്‌ ഉ​ട​മ വി​ള​യി​ൽ​കു​ളം സൗ​പ​ർ​ണി​ക​യി​ൽ ശ്യാം ​ലാ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ശ്യാം​ലാ​ൽ കു​ടും​ബ​സ​മേ​തം മൂ​കാം​ബി​ക​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം അ​റി​യു​ന്ന​ത്.
വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്ത് ക‍്യ​റി​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര കു​ത്തി​പൊ​ളി​ച്ചു അ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 35 പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും ഡോ​ക് സ്‌​ക്വാ​ർ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ വി​നോ​ദ് പ​റ​ഞ്ഞു.