തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്ഇ 10,12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ മി​ക​ച്ച നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യി. നി​ര​വ​ധി സ്കൂ​ളു​ക​ൾ നൂ​റു​മേ​നി വി​ജ​യം സ്വ​ന്ത​മാ​ക്കി.

ശ്രീ​കാ​ര്യം ലൊ​യോ​ള സ്കൂ​ളി​ന് ഉ​ജ്വ​ല വി​ജ​യം

സി​ബി​എ​സ്ഇ പ്ല​സ് ടു, 10-ാം ​ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ ശ്രീ​കാ​ര്യം ലൊ​യോ​ള സ്കൂ​ളി​ന് മി​ക​ച്ച ജ​യം. പ്ല​സ് ടു ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 187 കു​ട്ടി​ക​ളി​ൽ 125 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 62 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ദേ​വ് എ​സ്. നാ​യ​ർ 98.60 ശ​ത​മാ​നം സ്കൂ​ളി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി. കെ. ​ജെ. ശ്രേ​യ ച​ന്ദ്ര 97.80 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 30 കു​ട്ടി​ക​ളി​ൽ 25 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും അ​ഞ്ചു പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി.

കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ വി. ​വൈ​ഗ അ​യ്യ​ർ 99.40 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി സ്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും ആ​രോ​ണ്‍ ടോ​ണി 99 ശ​ത​മാ​ന​വു​മാ​യി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സി.​ബി.​എ​സ്.​ഇ. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 58 കു​ട്ടി​ക​ളി​ൽ 54 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും നാ​ലു പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. ഋ​ഷി ഗോ​ഗോ​യ് 99.8 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി സ്കൂ​ൾ ടോ​പ്പ​റാ​യി. സി.​എ​സ് ഗൗ​തം 98.40 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​നു മി​ക​ച്ച നേ​ട്ടം

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നാലാഞ്ചിറ സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യം മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തി​യ 156 പേ​രി​ൽ 143 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. ജോ​ഷ്വാ ജേ​ക്ക​ബ് തോ​മ​സ് 99.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. ക​ണ​ക്ക് - ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ദി​വി​ത് നാ​യ​ർ 99.2 ശ​ത​മാ​നം മാ​ർ​ക്കും ഹ്യൂ​മാ​നി​റ്റീ​വ് വി​ഭാ​ഗ​ത്തി​ൽ എം.​എ​ൽ. ഫാ​ത്തി​മ 99.2 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി ഒ​ന്നാ​മ​തെ​ത്തി.

82 പേ​ർ​ക്കു 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു ല​ഭി​ച്ചു. 48 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. പ​ത്താം​ക്ലാ​സി​ലും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 153 പേ​രും വി​ജ​യി​ച്ചു. 99 ശ​ത​മാ​നം മാ​ർ​ക്കു​നേ​ടി​യ എ​സ്.​എ​സ്. ന​വ​നീ​ത് കൃ​ഷ്ണ​നാ​ണ് ഒ​ന്നാം​സ്ഥാ​നം. 64 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു​നേ​ടി. 138 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 15 പേ​ർ​ക്ക് ഫ​സ്റ്റ്ക്ലാ​സും ല​ഭി​ച്ചു.

നൂ​റു​മേ​നി നേ​ട്ട​വു​മാ​യി പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യം

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ​ട്ടം ഷി​ഫ്റ്റ് ഒ​ന്നി​ൽ 10-ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 214 വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. 500-ൽ 488 ​മാ​ർ​ക്ക് നേ​ടി​യ പ്ര​ശോ​ഭ് പി ​നാ​യ​രാ​ണ് ഷി​ഫ്റ്റ് ഒ​ന്നി​ലെ ടോ​പ്പ​ർ. ര​ണ്ടാം ഷി​ഫ്റ്റി​ലും 100 മേ​നി വി​ജ​യ​മാ​ണ്. 147 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി എ​ല്ലാ​വ​രും വി​ജ​യം നേ​ടി. 492 മാ​ർ​ക്ക് നേ​ടി​യ വി. ​നി​വേ​ദ്യ ഒ​ന്നാ​മ​തെ​ത്തി.

12-ാം ക്ലാ​സ് ഷി​ഫ്റ്റ് ഒ​ന്നി​ൽ 201 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി എ​ല്ലാ​വ​രും വി​ജ​യം നേ​ടി. സ​യ​ൻ​സ് സ്ട്രീ​മി​ൽ എ​സ് ദേ​വ​ന​ന്ദ 98.2 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഒ​ന്നാ​മ​തെ​ത്തി. കൊ​മേ​ഴ്സി​ൽ എ ​ആ​ർ. േ.ദ​വി​ക വി ​കെ അ​മ്രി​ൻ എ​ന്നി​വ​ർ 95 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ടോ​പ്പ് സ്കോ​ർ പ​ങ്കി​ട്ടു. ഹ്യു​മാ​നി​റ്റീ​സി​ൽ കെ.​എ​സ് ഗോ​പി​ക 98.6 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഒ​ന്നാം സ്ഥാ​നംനേ​ടി.

ഷി​ഫ്റ്റ് ര​ണ്ടി​ലും നൂ​റു​മേ​നി വി​ജ​യ​മാ​ണ്. 116 വി​ദ്യാ​ർ​ഥിക​ൾ പ​രീ​ക്ഷ എ​ഴു​തി. എ​ല്ലാ​വ​രും വി​ജ​യി​ച്ചു. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഗാ​യ​ത്രി പ്ര​മീ​ള സി​ബ 96 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഒ​ന്നാംസ്ഥാ​നം നേ​ടി. കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ വി. ​ആ​കാ​ശ് ഈ​ശ്വ​ർ 97.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി.

വി​ജ​യ​ത്തി​ള​ക്ക​വു​മാ​യി ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ

സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി​യു​ടെ വി​ജ​യം നേ​ടി വെ​മ്പാ​യം ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ. പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 46 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 28 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും, 16 പേ​ർ​ക്ക് ഫ​സ്റ്റ്ക്ലാ​സും ല​ഭി​ച്ചു. എ​സ്. നി​ര​ഞ്ജ​ന, ബി.​ആ​ർ. ഗൗ​തം, അ​ഥീ​ന കെ. ​ജോ​ർ​ജ്, ബി.​എ​സ്. സു​ബി​ഷ്ണ എ​ന്നി​വ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വി​ജ​യം നേ​ടി.

സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം നേ​ടി. അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം സ​മ്മാ​നി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ബ്ര​ദ​ർ പീ​റ്റ​ർ വാ​ഴ​പ്പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷാ​ഫി തോം​സ​ൺ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.