നമുക്ക് നടക്കാം; സ്വാഗതസംഘം രൂപീകരിച്ചു
1549485
Saturday, May 10, 2025 6:54 AM IST
നെടുമങ്ങാട്: അഴിമതിക്കും ലഹരിക്കും വർഗീയതയ്ക്കുമെതിരേ നമുക്ക് നടക്കാം എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ നയിക്കുന്ന ജില്ലാ പദയാത്ര വിജയിപ്പിക്കുന്നതിനായി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
രക്ഷാധികാരികളായി മഹേഷ് ചന്ദ്രൻ,ചിറമുക്ക് റാഫി,രജീഷ് എന്നിവരെയും ചെയർമാനായി കെ. ജെ. ബിനുവിനെയും തെരഞ്ഞെടുത്തു.
20 വരെ നടക്കുന്ന പദയാത്രയിൽ 15-ാം തീയതി നെടുമങ്ങാട് നിയോജകമണ്ഡലം തലത്തിൽ നടക്കുന്ന പദയാത്രയിലും സമാപന സമ്മേളനത്തിലും മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഭിജിത്ത് എസ്. കെ. ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയർമാൻ കല്ലയം സുകു,നെട്ടിറച്ചിറ ജയൻ, റ്റി. അർജുനൻ, അഡ്വ. എൻ. ബാജി, അഡ്വ.എസ്. അരുൺ കുമാർ, താഹിർ നെടുമങ്ങാട്,ശരത് ശൈലേശ്വരൻ,ഷിനു നെട്ടയിൽ,സജാദ് മന്നൂർക്കോണം,അഫ്സൽ വാളിക്കോട്,ജെറിൻ ജയൻ, അഭിജിത്ത് നെടുമങ്ങാട് എന്നിവർ പ്രസംഗിച്ചു.