എസ്എസ്എൽസി : ജില്ലയില്‍ വിജയം 98.59 ശതമാനം
1549464
Saturday, May 10, 2025 6:39 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനം ഏറ്റവും കുറവുള്ള ജില്ലയായി തിരുവനന്തപുരം. 98.59 ശതമാനമാണ് തിരുവനന്തപുരം ജില്ലയിലെ വിജയശതമാനം. 17313 ആണ്‍കുട്ടികളും 17001 പെണ്‍കുട്ടികളും ഉള്‍പ്പെടെ പരീക്ഷയെഴുതിയ 34314 വിദ്യാര്‍ഥികളില്‍ 33831 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 17039 ആണ്‍കുട്ടികളും 16792 പെണ്‍കുട്ടികളുമാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ 13047 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ ഇതില്‍ 12822 വിദ്യാര്‍ഥികളും തിരുവനന്തപുരം ഉപജില്ലയില്‍ 10808ല്‍ 10663ഉം നെയ്യാറ്റിന്‍കര ഉപജില്ലയില്‍ 10459ല്‍ 10346ഉം വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. ആറ്റിങ്ങല്‍ ഉപജില്ലയില്‍ 98.28ഉം തിരുവനന്തപുരം ഉപജില്ലയില്‍ 98.66ഉം നെയ്യാറ്റിന്‍കര ഉപജില്ലയില്‍ 98.92 ഉം ആണ് വിജയശതമാനം.
സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാസജില്ല ആറ്റിങ്ങല്‍ ആണ്. പട്ടം സെന്റ് മേരീസ് സ്കൂള്‍ ആണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ സ്കൂള്‍. 1562 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് ആണ് സംസ്ഥാനത്ത് ഏറ്റവും അധികം വിദ്യാര്‍ഥികളെ പരീക്ഷയെഴുതിച്ചത്. 2017 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
സംസ്ഥാനത്ത് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയ സ്കൂളും തിരുവനന്തപുരത്താണ്. ഫോര്‍ട്ട് ഗവ. സംസ്കൃതം എച്ച്എസ്എസില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. കട്ടച്ചക്കോണം ഗവണ്മെന്റ് ഹൈസ്കൂളില്‍ ഏഴും പേട്ട ഗേള്‍സ് വിഎച്ച്എസ്എസിലും വഞ്ചിയൂര്‍ ഗവണ്‍മെന്റ്് ഹൈസ്കൂളിലും ആറു വീതവും വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്.