നെ​ടു​മ​ങ്ങാ​ട് : എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ൽ മി​ക​ച്ച വി​ജ​യം.​വെ​ള്ള​നാ​ട് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 479 പേ​രി​ൽ 472 പേ​ർ വി​ജ​യി​ച്ചു. 56 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. അ​രു​വി​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി.

174 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 17 പേ​ർ എ​ല്ലാ​വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി.​പൂ​വ​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നൂ​റു​മേ​നി വി​ജ​യം നേ​ടി. ഇ​വി​ടെ 68പേ​ർ പ​രീ​ക്ഷ എ​ഴു​തി.​ മൂ​ന്ന് പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ​പ്ല​സു​ണ്ട്. നെ​ടു​മ​ങ്ങാ​ട് ദ​ർ​ശ​ന സ്കൂ​ളും നൂ​റു ശ​ത​മാ​നം നേ​ടി.146 പേ​രാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.

30പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 369 പേ​ർ വി​ജ​യി​ച്ചു. ഒ​രാ​ൾ മാ​ത്ര​മാ​ണ് തോ​ൽ​വി​യ​റി​ഞ്ഞ​ത്.69 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സു​ണ്ട്. പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 129 പേ​രി​ൽ 128 പേ​ർ വി​ജ​യി​ച്ച​പ്പോ​ൾ 12പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സു​ണ്ട്.

ന​ന്ദി​യോ​ട് എ​സ്കെ​വി ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 250 വി​ദ്യാ​ർ​ഥി​ക​ളി​ൽ 245 പേ​ർ വി​ജ​യി​ച്ചു. 33വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ഉ​ണ്ട്. ക​രി​പ്പൂ​ർ ഹൈ​സ്കൂ​ളി​ൽ 123 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 122 പേ​ർ വി​ജ​യി​ച്ചു. 11 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സു​ണ്ട്. ക​ര​കു​ളം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 70 പേ​രി​ൽ 68 പേ​ർ വി​ജ​യി​ച്ചു. ആ​റു​പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സു​ണ്ട്.